ബാബുവിന്റെ കുരുക്ക് ഊരാക്കുരുക്കിലേക്ക്.. ബിജു രമേശിന്റെ സത്യവാങ്മൂലം പുറത്ത് : \'മന്ത്രി ബാബു വാങ്ങിയത് പത്തുകോടി\' , കൊടുത്തത് എലഗന്‍സ് ബിനോയ്\'

ബാബുവിന് പിടിച്ചു നില്‍ക്കാനുള്ള അവസാനത്തെ പഴതും അടച്ച് ബിജു രമേശ്, ഒപ്പം ബാര്‍ കോഴക്കേസിന്റെ അന്വേഷണം മന്ത്രിയായിരുന്ന കെ.എം. മാണിയില്‍ മാത്രം ഒതുക്കിയത് മനപൂര്‍വ്വമായിരുന്നെന്ന വാദവും ശക്തം. ഇപ്പോള്‍ ബിജു രമേശിന്റെ സി.ആര്‍.പി.സി. 164 സെക്ഷന്‍ പ്രകാരമുള്ള എഴുതി നല്‍കിയ സ്‌റ്റേറ്റ്‌മെന്റ് പുറത്ത്. ഇതിന്റെ 17, 20, 21, 22, 27 പേജുകളിലാണ് മന്ത്രി കെ.ബാബു പണം വാങ്ങിയിട്ടുള്ളതായി സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജു രമേശ് സ്‌റ്റേറ്റ്‌മെന്റിലൂടെ വ്യക്തമാക്കുന്നത്. ബിജു രമേശിന്റെ സ്‌റ്റേറ്റ്‌മെന്റില്‍ മന്ത്രി ബാബുവിനെതിരേ തെളിവില്ലെന്നായിരുന്നു ആദ്യം കേസ് അന്വേഷിച്ച പോലീസിന്റെ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി മനഃപൂര്‍വമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നും ഇതോടെ വ്യക്തമാകുന്നു.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്യാനായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ആദ്യം മന്ത്രി കെ.ബാബുവിനെ സന്ദര്‍ശിച്ച കാര്യമാണ് 20 ാം പേജില്‍ പറയുന്നത്. ലൈസന്‍സ് ഫീസ് 22 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തണമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുകയാണെന്നായിരുന്നു ബാബുവിന്റെ മറുപടി. തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണു ലൈസന്‍സ് ഫീസ് 25 ലക്ഷമാക്കി കുറക്കുന്നതിന് ആദ്യമായി മന്ത്രി 10 കോടി രൂപ ആവശ്യപ്പെട്ടത്. എന്നാല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ മന്ത്രി കെ.ബാബു അതിന് വഴങ്ങുകയും ചെയ്‌തെന്ന് ബിജു രമേശ് വ്യക്തമാക്കുന്നു. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ പത്തുകോടി രൂപാ സമാഹരിച്ചതായി സ്‌റ്റേറ്റ്‌മെന്റിന്റെ 21ാം പേജില്‍ പറയുന്നു. അസോസിയേഷന്‍ പ്രസിഡന്റായ രാജ്കുമാര്‍, സെക്രട്ടറിയായ എം.ഡി. ധനേഷ്, വൈസ് പ്രസിഡന്റ് കൃഷ്ണദാസ് എന്നിവരെയാണ് അസോസിയേഷന്‍ പിരിച്ചെടുത്ത പണം മന്ത്രിയുടെ നിര്‍ദേശപ്രകാരം പല സ്ഥലങ്ങളില്‍ നല്‍കാന്‍ ഏല്‍പ്പിച്ചത്.
ഈ പത്തുകോടി രൂപയുടെ അടിസ്ഥാനത്തിലാണ് പ്രീബജറ്റില്‍ ഉണ്ടായിരുന്ന ലൈസന്‍സ് തുകയായ 30 ലക്ഷം 23 ലക്ഷമായി മന്ത്രി ബാബു കുറച്ചു നല്‍കിയതെന്നും ബിജു രമേശ് വെളിപ്പെടുത്തുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നല്‍കിയിട്ടുള്ള ബാര്‍ ലൈസന്‍സുകള്‍ക്ക് 25 ലക്ഷം രൂപാ വീതം എലഗന്‍സ് ഹോട്ടല്‍ ഉടമയായ ബിനോയ് വഴി മന്ത്രി കെ. ബാബു വാങ്ങിയിട്ടുണ്ടെന്ന് സ്‌റ്റേറ്റ്‌മെന്റിന്റെ 22ാം പേജില്‍ ബിജുരമേശ് സൂചിപ്പിക്കുന്നു. കൂടാതെ വൈന്‍ ആന്‍ഡ് ബിയര്‍ പാര്‍ലറുകള്‍ക്ക് 15 ലക്ഷം രൂപവീതം വാങ്ങിയാണ് മന്ത്രി ബാബു ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷന്റെ ഉപദേശകസമിതി അംഗങ്ങളും എറണാകുളത്ത് പാലാരിവട്ടത്തുള്ള കെ.ബി.എച്ച്.എ. ഭവനില്‍ കൂടിയിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോടിക്കണക്കിന് രൂപ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പിരിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി കെ.ബാബുവിനും അദ്ദേഹം പറയുന്ന സ്ഥലങ്ങളിലും അസോസിയേഷന്‍ ഭാരവാഹികള്‍ പണം എത്തിച്ചിട്ടുണ്ടെന്നും സ്‌റ്റേറ്റ്‌മെന്റിലെ 17 ാം പേജില്‍ ബിജു രമേശ് വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത്തരം ഒരു പരാമര്‍ശം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് ഒരു പ്രമുഖ ചാനലില്‍ തറപ്പിച്ചു പറഞ്ഞത്. ഇത്തരം ഒരു പരാമര്‍ശം സ്‌റ്റേറ്റ്‌മെന്റില്‍ ഉണ്ടെങ്കില്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
എക്‌സൈസ് ഉദ്യോഗസ്ഥരുമായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയാണ് 18 ാം പേജിലെ പരാമര്‍ശം. ടാക്‌സ് സെക്രട്ടറി, എക്‌സൈസ് കമ്മിഷണര്‍, ജോയിന്റ് കമ്മിഷണര്‍ എന്നിവരും മീറ്റിങില്‍ പങ്കെടുത്തിരുന്നു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ ഭാഗത്തു നിന്നും പ്രസിഡന്റ് രാജ്കുമാര്‍, സെക്രട്ടറി ധനേഷ്, കൃഷ്ണദാസ്, എലഗന്‍സ് ഹോട്ടല്‍ ഉടമ ബിനോയ്, യമഹാ സുരേന്ദ്രന്‍, ബിജു രമേശ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബാറുകളുടെ പ്രവര്‍ത്തന സമയം മൂന്നു മണിക്കൂര്‍ കുറച്ച സാഹചര്യത്തില്‍ ലൈസന്‍സ് ഫീസ് ആനുപാതികമായി കുറച്ചു നല്‍കണമെന്നായിരുന്നു അസോസിയേഷന്റെ വാദം. മൊഴിപ്പകര്‍പ്പ് പുറത്തായതോടെ രണ്ടു നീതി വാദം ബലപ്പെടുകയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടന്ന രാഷ്ട്രീയ ഗൂഡാലോചനയും മറനീക്കി പുറത്തു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha