തിരുവനന്തപുരത്ത് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് പോസ്റ്ററുകള്‍

കേരളത്തിലേക്കും ഗോഡ്‌സെ എത്തുന്നു. മഹാത്മഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഗോഡ്‌സെയെ ബലിദാനിയായി പ്രകീര്‍ത്തിച്ചാണു പോസ്റ്ററുകള്‍.സെക്രേട്ടറിയറ്റിന് സമീപം പ്രസ്‌ക്ലബ് റോഡിലും പുളിമൂട് ജംഗ്ഷനിലുമാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം പ്രമാണിച്ചാണു പോസ്റ്ററുകള്‍. ആഞ്ജനേയ സേവാ സംഘമെന്ന തീവ്രഹിന്ദുസംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍.
ഈ വര്‍ഷം മുതല്‍ ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുമെന്നും ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്നും ഹിന്ദുമഹാസഭ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അടക്കമുള്ള നേതാക്കളും മുന്നോട്ടു വന്നിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററിനെ അതീവഗൗരവകരമായാണ് അധികൃതര്‍ കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha