ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മോന്താല്‍ സ്വദേശി ആഷിക്ക്, മാഹി സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. മാഹി പൂഴിത്തലയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേയ്ക്ക് തെറിച്ചു വീണു. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha