കോഴയില്‍ വഴുതുന്ന കേരളം

കെ.എം. മാണി തെന്റെ കൈയില്‍ നിന്നും കോഴ വാങ്ങിയതായി ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു മദ്യവ്യാപാരിയുടെ കൈയില്‍ നിന്നും കോഴ വാങ്ങിയതായി ആ മദ്യവ്യാപാരി തന്നോടു പറഞ്ഞുവെന്ന ബിജു രമേശിെന്റ മൊഴിയിന്മേലാണ് വിജിലന്‍സ്? കേസ്?. മാണിക്കു കോഴ താന്‍ നല്‍കിയെന്ന് ആരെങ്കിലും വിജിലന്‍സിനുമുന്നില്‍ നേരിട്ടു പറഞ്ഞതായി ഒരു രേഖയും പറയുന്നില്ല. എന്നിട്ടും അന്വേഷണം നടന്നു. മാണിയെ എഫ്.ഐ.ആറില്‍ ഉള്‍പെടുത്തുകയും ചെയ്തു. കേസില്‍ മാണിയെ പേരെടുത്ത് വിജിലന്‍സ്? കോടതി വിമര്‍ശിച്ചില്ല. ഹൈകോടതിയും മാണിയെ നേരിട്ട് ഒന്നും പറഞ്ഞില്ല. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണമെന്നു പറഞ്ഞതില്‍ മാണിയുടെ പേരു വരുന്നില്ല, ഉദ്ദേശിച്ചത് അതുതന്നെയാണെങ്കിലും.
എന്നാല്‍, കെ.ബാബുവിെന്റ സ്?ഥിതി അതല്ല. ബാബുവിനു താന്‍ നേരിട്ടു കോഴ നല്‍കിയതായി മദ്യവ്യവസായിയായ ബിജു രമേശ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു കോടി രൂപ താന്‍ രണ്ടു തവണയായി സെക്രട്ടേറിയറ്റില്‍ കൊണ്ടുവന്ന് നേരിട്ടു നല്‍കിയെന്ന് ബിജു പറയുന്നു. മൊത്തം ഇരുപതു കോടിയാണത്രെ, കോഴപ്പണം. അതാര്‍ക്കൊക്കെ പോയെന്ന കഥകള്‍ പിന്നാലെ വന്നേക്കാം. ഇങ്ങനെ ഒരു കോടി വാങ്ങിയെന്നു ബിജു പറയുന്ന ബാബുവിനെ വെറുതെവിട്ട് തന്നെ രാജിവെപ്പിച്ച ഉമ്മന്‍ ചാണ്ടിയെ മാണി വെറുതെ വിടുമോ? ഒരു സാധ്യതയും ഇല്ല. മാണിക്കു പിന്നാലെ ബാബുവും പോകേണ്ടിവരും. അത് ഇന്നോ നാളെയോ എന്നതിലേ തര്‍ക്കമുള്ളൂ. ബാബു പോയാല്‍ തല്‍ക്കാലം മാണിയുടെ വൈഷമ്യം തീര്‍ന്നേക്കാം. പക്ഷേ, പ്രശ്‌നം പിന്നെയും വരാനിരിക്കുന്നതേയുള്ളൂ. ആരാ ബാബു? ഉമ്മന്‍ ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പാണ് പ്രധാന പണി. ബിജു രമേശന്മാരെ കാണല്‍ സൈഡ് ബിസിനസ്? മാത്രം. ഇടക്കിടെ മന്ത്രിപ്പണിയും ഒരു തമാശക്ക് നോക്കും. ആ ബാബു പുറത്തുപോകേണ്ടി വന്നാല്‍ ചൂണ്ടുവിരല്‍ ഉയരുന്നത് ഉമ്മന്‍ ചാണ്ടിയുടെ നേരെയാകും. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ബാബു വാങ്ങിയതായി പറയപ്പെടുന്ന പണം ബാബുവിെന്റ പോക്കറ്റില്‍ വീണുവെന്ന് പ്രധാന ശത്രുക്കളായ രമേശ് ഗ്രൂപ്പുകാര്‍ പോലും പറയില്ല. വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഗ്രൂപ്പുചെലവുകള്‍ക്കും അനുസാരികള്‍ക്കുമാകുമെന്നാകും അടുത്ത സംസാരം. അപ്പോള്‍ മറുപടി പറയേണ്ടിവരിക, ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിലെ മറ്റു ലെഫ്റ്റനന്റുമാരാകും. ആരോപണം ചങ്ങലപോലെ നീട്ടാന്‍ ഇതൊക്കെ പോരേ? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ഇതു വിട്ടിട്ടു വി.എസിനു മറ്റു കേസുകള്‍ നടത്താന്‍ സമയം തികയാതെ വരും.
മന്ത്രിസഭയുടെ ആദ്യ രണ്ടുവര്‍ഷം എന്തു ശാന്തസുന്ദരമായിരുന്നു. ഓരോ മന്ത്രിക്കും അവരുടെ വകുപ്പുകള്‍ സ്വന്തം സാമ്രാജ്യങ്ങള്‍ ആയിരുന്നു. കോണ്‍ഗ്രസ്? മന്ത്രിമാര്‍ക്കു മാത്രമല്ല, ഘടകര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമാണ് ഉമ്മന്‍ ചാണ്ടി നല്‍കിയത്. ഭരണതലത്തില്‍ നടക്കുന്ന ദുര്‍വാസനകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ മാത്രമാണ് കേസുകള്‍ വന്നത്. എന്തിന്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇ–മെയില്‍ ചോര്‍ത്തിയത് ചൂണ്ടിക്കാട്ടിയതുപോലും വലിയ കുറ്റമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. പിന്നെ കേസും പുക്കാറുമായി. അതിനിടെ കോഴക്കേസുകള്‍ പലതുവന്നു. ഭരിക്കുന്നവരുടെ അതിക്രമങ്ങള്‍ പലതും അക്കൗണ്ടന്റ് ജനറലും വിജിലന്‍സിലെ ചില ഉദ്യോഗസ്?ഥന്മാരും ചൂണ്ടിക്കാട്ടി. ആവക ഉദ്യോഗസ്?ഥന്മാര്‍ക്ക് പിന്നെ നല്ല സീറ്റിലൊന്നും ഇരിക്കേണ്ടി വന്നിട്ടില്ല. അവസാനമായി ഡി.ജി.പി ജേക്കബ് തോമസിനുവരെ. അതാണ് ഉമ്മന്‍ ചാണ്ടി സ്‌റ്റൈല്‍.
അങ്ങനെ സര്‍ക്കാര്‍ വേണ്ടത്ര വിഭവ സമാഹരണവുമായി മുന്നോട്ടു പോകവേ, പ്രധാന പ്രജകളായ വികസനപ്രമുഖരും കള്ളുവ്യവസായികളും ക്വാറി ഉടമകളും വനം കൈയേറ്റക്കാരും ബില്‍ഡര്‍മാരും എസ്?റ്റേറ്റുകാരും റിയല്‍ എസ്?റ്റേറ്റുകാരും എല്ലാം വിവിധ ആര്‍ഭാടാഡംഭരങ്ങളോടെ കള്ളവും ചതിയും അസുരന്മാരായ പാവങ്ങളോടു മാത്രം കാട്ടി സസുഖം വാണുവന്നു.
അതിനിടെയാണ്, ഒരു കട്ടുറുമ്പ് ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടത്. രമേശ് ചെന്നിത്തല ആഭ്യന്തരം ഏറ്റെടുത്തതുവഴി മുന്നില്‍നിന്നു പ്രഹരമേറ്റ \'എ\'ക്കാര്‍ക്ക് പിന്നില്‍നിന്നുള്ള ഇരുട്ടടിയായി കട്ടുറുമ്പിെന്റ വരവ്. കെ.പി.സി.സി.ആസ്?ഥാനത്ത് അവരോഹിതനായ ഈ സ്വര്‍ഗ വിരോധി, ആദ്യം ചെയ്തത് പ്രധാന പ്രജകളായ അബ്കാരികളുടെ കഴുത്തിനു കടിക്കുക എന്നതായിരുന്നു. പിന്നെ, ക്വാറികളുടെയും നേരെ തിരിഞ്ഞതോടെ പ്രസിഡന്റിനെ ഒതുക്കുക എന്ന പൊതു മിനിമം പരിപാടിയായി, ഭരണപക്ഷത്തെ പ്രധാന ജോലി. കുറെയാക്കെ അതു വിജയിക്കുകയും ചെയ്തു. എന്നാല്‍, മദ്യപ്രജകളുടെ അന്നം മുടങ്ങി. കൊടുത്ത കാശിനു പകരമായി ഒരു നന്ദിപോലും കിട്ടില്ലെന്നായി. അതിനിടെ എതിര്‍പക്ഷത്തു മുഖ്യമന്തിപദം മോഹിച്ചു എന്ന ഒരൊറ്റ കുസൃതി മാത്രമാണ് മാണിസാറിെന്റ ഭാഗത്തുനിന്നുണ്ടായ തെറ്റ്. തങ്ങളുടെ വയറ്റത്തടിച്ചതില്‍ മദ്യലോബിക്കുണ്ടായ ഏനക്കേട് മാണിസാറിനെതിരെ തിരിച്ചുവിടാനാണ്, ഭരണ ചാണക്യന്മാര്‍ പിന്നെ തുനിഞ്ഞത്. അതുവഴി സര്‍ക്കാറിനുണ്ടായ നേട്ടം രണ്ടായിരുന്നു. മാണിസാര്‍ മുന്നണിയില്‍ ഉറച്ചു. പിന്നെ, മദ്യലോബിയുടെ പ്രധാന ശത്രുപദം മാണിക്കു ചാര്‍ത്താനുമായി. പക്ഷേ, മാണിക്കെതിരെ കുടത്തില്‍ നിന്നു പുറത്തിറക്കിയ അബ്കാരി ഭൂതങ്ങളെ അടക്കാന്‍ പിന്നെ ഭരണ തുന്തരന്മാര്‍ക്കു കഴിഞ്ഞില്ലെന്നതാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി.
കേന്ദ്രത്തില്‍ നിന്നു കെട്ടിയിറക്കിയ പ്രസിഡന്റില്ലായിരുന്നെങ്കില്‍, ഭരണതലം പ്രശാന്തമായി തുടരുമായിരുന്നെന്നു കരുതുന്നവരാണ് ഭരണസാരഥികള്‍ എല്ലാം തന്നെ. ആദ്യം രഹസ്യമായി അവര്‍ ഇതു പറഞ്ഞിരുന്നു. ഇപ്പോള്‍ മാണിസാറിനെ സമാധാനിപ്പിക്കാനും ഇതുതന്നെയാണ് പല്ലവി. പക്ഷേ, കുടത്തില്‍ നിന്ന് പുറത്തുവന്ന ഭൂതം അടങ്ങുന്നമട്ടില്ല. അതിപ്പോള്‍ ബാബുവിനെതിരെ പല്ലിളിച്ചു നില്‍ക്കുന്നു. ബാബു വീണാല്‍ പിന്നെയും ഉണ്ട് ഒരു പട്ടിക. ഓരോരുത്തരെയായി അവര്‍ പിടിക്കും. പല മന്ത്രിമാരും സരിതക്കേസില്‍ പോലും ഇങ്ങനെ ഭയന്നിട്ടുണ്ടാകില്ല.
അബ്കാരി മുതലാളിമാര്‍ (മാഫിയ എന്നു കെ.പി.സി.സി ഭാഷ്യം) എക്കാലവും സര്‍ക്കാറിനെ ഭയന്നും വഴങ്ങിയും പ്രീണിപ്പിച്ചും കഴിഞ്ഞു കൂടിയിരുന്നവരാണ്. ഭരണകൂടത്തെ ഭയക്കാന്‍ അവര്‍ക്കു പലതുമുണ്ട് കാരണങ്ങള്‍. അതിനാല്‍ അവര്‍ എക്കാലവും ഭയക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. അവരെക്കാള്‍ ചെറിയ തെറ്റുകളേ ഭരണകൂടങ്ങള്‍ ചെയ്തിരുന്നുള്ളൂ എന്നതാകാം കാരണം. എന്നാല്‍, ഈ മന്ത്രിസഭ വന്ന ശേഷം അബ്കാരികളെ ഭരണകര്‍ത്താക്കള്‍ക്കാണ് ഭയം. അവര്‍ വായ തുറക്കുമ്പോള്‍ ഭരണക്കാര്‍ വിറക്കുന്നു, ഭരണകൂടം പ്രകമ്പനം കൊള്ളുന്നു. സരിതക്കേസിനു ശേഷം, അബ്കാരികളുടെ വിരല്‍ത്തുമ്പിലാണ് കേരള ഭരണം എന്നായിരിക്കുന്നു. അവര്‍ പറഞ്ഞാല്‍ മന്ത്രി രാജിവെക്കേണ്ടിവരുന്നു. അവര്‍ പറഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്?ഥരെക്കാള്‍ വിശ്വാസ്യത ഉണ്ടാകുന്നു. മന്ത്രിമാര്‍ പറയുന്നതിനെക്കാള്‍ വിശ്വാസ്യത അബ്കാരികള്‍ പറയുന്നതിനായി മാറിയിരിക്കുന്നു. ഭരണ സംവിധാനത്തെ ഭയന്നിരുന്ന വിഭാഗങ്ങള്‍ ഇപ്പോള്‍ ഭരണകൂടത്തെ അമ്മാനമാടുന്നു. അവര്‍ പറഞ്ഞാല്‍ മന്ത്രിമാര്‍ നില്‍ക്കും ഇരിക്കും കിടക്കും, വിറക്കും. എന്താ അവസ്?ഥ!
(കടപ്പാട് വയലാര്‍ ഗോപകുമാര്‍)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha