Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ഷണിച്ചിട്ടും ക്ഷണമില്ല... ഓണത്തിന് ഗവര്‍ണറെ വിളിക്കാത്തതിലെ പുക്കാറ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ സര്‍ക്കാര്‍ ക്രസ്തുമസിനും വിളിച്ചില്ല; ഗവര്‍ണര്‍ വിളിച്ചിട്ടും സര്‍ക്കാരും പ്രതിപക്ഷവും എത്താതെ ക്രിസ്തുമസ് ആഘോഷം; തിരിച്ച് ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിക്കാത്തത് വിവാദത്തില്‍

20 DECEMBER 2022 09:12 AM IST
മലയാളി വാര്‍ത്ത

വിളിച്ചില്ലെങ്കിലും കല്യാണത്തിന് വരണമെന്നും വിളിക്കാത്ത കല്യാണത്തിന് പോയാല്‍ സദ്യയില്ലാതെ മടങ്ങണമെന്നും ഒരു ചൊല്ലുണ്ട്. ഇവിടെ വിളിച്ച ക്രിസ്തുമസിന് പോയതുമില്ല. തിരികെ തങ്ങളുടെ ക്രിസ്തുമസിന് വരികയും വേണ്ട.

ഓണത്തിന് ഗവര്‍ണറെ വിളിക്കാത്തതിലെ പുക്കാറ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ പുതിയ സംഭവങ്ങള്‍. മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ ഇന്ന് ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിക്കാതിരുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്.

നേരത്തെ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബര്‍ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.

അതേസമയമാണ് ഇന്ന് നടക്കുന്ന മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ലാത്തത്. തിരുവനന്തപുരം കെ.ടി.ഡി.സി. മാസ്‌കോട്ട് ഹോട്ടലില്‍ ഉച്ചയ്ക്ക് 12.30-നാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. നേരത്തെ, ഗവര്‍ണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.


മുഖ്യമന്ത്രിയുടെ വിരുന്നുകള്‍ക്ക് സാധാരണനിലയില്‍ ഗവര്‍ണര്‍മാരെ ക്ഷണിക്കുന്ന പതിവില്ല. കഴിഞ്ഞ റംസാന്‍ കാലത്ത് നടത്തിയ ഇഫ്താര്‍ വിരുന്നിലും ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നുകളിലേക്ക് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നു.

ഗവര്‍ണര്‍ എത്തുമ്പോള്‍ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവര്‍ണറെ ഒഴിവാക്കിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത്തവണയും ഗവര്‍ണറെ ക്ഷണിക്കാതിരുന്നതെന്നാണ് വിശദീകരണം. എന്നാല്‍, സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി ചര്‍ച്ചയാകുന്നത്.

അതേസമയം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. എന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടതാണ്. പക്ഷെ നിയമം അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താത്പര്യങ്ങള്‍ ഇല്ല. ചാന്‍സലര്‍മാര്‍ക്കുള്ള കാരണം കാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ചാന്‍സിലര്‍ ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ല. ബില്ല് ആദ്യം പരിശോധിക്കട്ടെ. തനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം. നിയമത്തിന് എതിരെ ആകരുത്. നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് കഴിഞ്ഞയാഴ്ച നിയമസഭ പാസാക്കിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ പ്രതിപക്ഷം വീണ്ടും മാറ്റം നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് സഭയില്‍ എത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വീണ്ടും നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഭാഗികമായി സര്‍ക്കാര്‍ അംഗീകരിച്ചു. പക്ഷെ വിരമിച്ച ജഡ്ജി ചാന്‍സലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (17 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends