Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടൈറ്റാനിയം തട്ടിപ്പ് ദിവ്യനായര്‍ സിപിഎം ബന്ധു പിന്‍വാതില്‍ നിയമനത്തിന് പുതുവഴി പാളയം മോഡല്‍ .

20 DECEMBER 2022 12:32 PM IST
മലയാളി വാര്‍ത്ത

എന്ത് ക്രൂരതയാണ് ഈ ഇടതു സര്‍ക്കാര്‍ ജോലി തേടി അലയുന്നവരോട് ചെയ്യുന്നതെന്ന് ആലോചിച്ചാല്‍ പോലും ജനം തീവ്രവാദികളായി മാറും. അപ്പോഴാണ് എല്‍ഡിഎഫിലെ തലതൊട്ടപ്പനായ സിപിഎം നേതാക്കള്‍ നടത്തുന്ന പകല്‍ കൊള്ളകള്‍. ടൈറ്റാനിയം ത്ട്ടിപ്പ് കണ്ടെത്തിയത് ഒരു തുടക്കം മാത്രം. പണം വാങ്ങി പിന്‍വാതില്‍ നിയമനം നടത്തുന്ന പുതുവഴി കണ്ടെത്തിയതിലൂടെ പാര്‍ട്ടിക്കാരുടെ ഇടിയില്‍ നിന്നുള്ള ആക്ഷപങ്ങല്‍ ഒഴിവാക്കാം. ടൈറ്റാനിയത്തിലെ പ്രധാനപ്പെട്ട ഓഫീസര്‍ തന്നെ നിയമനം നടത്തുന്നതു കൊണ്ട് അത് മെറിറ്റാണെന്ന് പറഞ്ഞ് പാര്‍ട്ടി അണികളെ വിശ്വിസിപ്പിക്കാം. എന്നാല്‍ കിട്ടാനുള്ള കാശ് നയാപൈസ കുറയാതെ എല്ലാവര്‍ക്കും കിട്ടുകയും ചെയ്യും.

ദരിദ്രവാസികളായ പാര്‍ട്ടിക്കാരെ നിയമിച്ചാലോ ഒന്നും കിട്ടുകയുമില്ല. അതുമാത്രമല്ല പണം വാങ്ങിയിട്ടാണെങ്കിലും പിന്‍വാതില്‍ നിയമനം നല്കിയാല്‍ ആ കുടുംബം പാര്‍ട്ടിക്കാരായി മാറുകയും ചെയ്യും . ഇങ്ങനെ പലവഴികളിലൂടെയാണ് സിപിഎം ഇപ്പോള്‍ പിന്‍വാതില്‍ നിയമനത്തിനുള്ള സാധ്യതകള്‍ കണ്ടെിത്തിയിരിക്കുന്നത്.

ഇപ്പോഴത്തെ ടൈറ്റാനിയം തട്ടിപ്പിന് പിന്നില്‍ തിരുവനന്തപുരത്തെ പ്രമുഖ ഇടതുപക്ഷ നേതാവിനും പങ്കെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം മത്സരിച്ച് പരാജയപ്പെട്ട ഈ നേതാവിന്റെ കുടുംബ സുഹൃത്താണ് അറസ്റ്റിലായ ദിവ്യാ നായര്‍ .സെക്രട്ടറിയേറ്റില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെ താമസിച്ചാണ് ജോലി തട്ടിപ്പിന് ദിവ്യ കരുക്കള്‍ നീക്കിയത്.

പാര്‍ട്ടി ബന്ധമുള്ള നേതാവിന്റെ പിന്തുണയിലായിരുന്നു ഇതെല്ലാം. നേതാവിന്റെ പിന്‍ബലത്തിലാണ് ദിവ്യ ജോലി തട്ടിപ്പിന് കരുക്കള്‍ നീക്കിയത്. യഥാര്‍ത്ഥത്തില്‍ അതൊരു ജോലി തട്ടിപ്പായിരുന്നില്ല. പിന്‍വാതില്‍ നിയമന അഴിമതിയായിരുന്നു. ഇതിനിടെ ടൈറ്റാനിയത്തിലെ നിയമനങ്ങള്‍ക്ക് കോടതി വിലക്ക് വന്നതോടെ പണം നല്‍കിയവര്‍ക്ക് ജോലി കിട്ടാതെയായി എന്നാണ് സൂചന. ഇതോടെ ഇതൊരു തട്ടിപ്പു കേസായതും.

പാളയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവിന് ദിവ്യയുടെ വീടുമായി അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി പോലും അടുത്ത ബന്ധമുള്ള ഈ നേതാവാണ് ജോലി തട്ടിപ്പിലെ പ്രധാന പ്രതിയ്ക്കെതിരായ അന്വേഷണം അട്ടിമറിച്ചത്. കണ്‍റ്റോണ്‍മെന്റ് പൊലീസിലെത്തിയ കേസ് പൂജപ്പുരയിലേക്ക് തട്ടിക്കള്ളിച്ചു.

പിന്നീട് വെഞ്ഞാറമൂട് പൊലീസ് ഇടപെട്ടതോടെയാണ് കേസിന് പുതിയ മാനം വന്നത്. കേസെടുത്തിട്ടും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെ ദിവ്യ തുടര്‍ന്നത് നേതാവിന്റെ പിന്തുണയുടെ ബലത്തിലാണ്. വെഞ്ഞാറമൂട് പൊലീസിന്റെ നീക്കങ്ങള്‍ അതീവ രഹസ്യമായിരുന്നു. അതുകൊണ്ടു തന്നെ ദിവ്യയ്ക്ക് രക്ഷപ്പെടാനായില്ല. ദിവ്യ അറസ്റ്റിലായ സാഹചര്യത്തില്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം എത്തിക്കാതിരിക്കാനാണ് കരുനീക്കം.

ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലേയ്ക്ക് ന്ടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ നിയമനത്തിലും നിയമന തട്ടിപ്പിലും സിപിഎം നേതൃത്വത്തിന് ഒഴിയാന്‍ കഴിയാത്ത തെളിവുകളാണ് പുറത്തു വരുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന നിയമനങ്ങളില്‍ കായിക താരങ്ങള്‍ക്ക് അര്‍ഹമായ പ്രമോഷന്‍ നല്കാത്തതിനെതിരെ നടന്ന കോടതി വ്യവഹാരങ്ങളും വര്‍ഷങ്ങളായി യൂണിയന്‍ നിയന്ത്രണത്തില്‍ നടക്കുന്ന നിയമനങ്ങളും നിരന്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

മാസം 75,000 രൂപ ശമ്പളത്തിലാണ് ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ പ്രതികള്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. പലരും ലക്ഷങ്ങളാണ് ഈ ജോലിക്ക് വേണ്ടി നല്‍കിയത്. 2018 മുതല്‍ പ്രതികള്‍ സമാനരീതിയില്‍ തട്ടിപ്പ് ആരംഭിച്ചതായാണ് വിവരം.

ടൈറ്റാനിയത്തില്‍ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കി ദിവ്യയാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഇതുകണ്ട് ബന്ധപ്പെടുന്നവര്‍ക്ക് ദിവ്യ ഫോണ്‍നമ്പര്‍ നല്‍കും. തുടര്‍ന്ന് ഇവരുമായി സംസാരിച്ച് ഇടപാട് ഉറപ്പിക്കും. തിരുവനന്തപുരത്തെ പലയിടത്തുംവെച്ച് കൂടിക്കാഴ്ചകളും സംഘടിപ്പിക്കും. ഏറ്റവും അവസാനം ശ്യാംലാല്‍ അടക്കമുള്ളവര്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനെന്ന് പറഞ്ഞ് കാറില്‍ ടൈറ്റാനിയത്തില്‍ എത്തിക്കും. കാറില്‍ കയറിയാലുടന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യണമെന്നായിരുന്നു പ്രതികളുടെ നിര്‍ദേശം.

തുടര്‍ന്ന് ടൈറ്റാനിയത്തില്‍ ശശികുമാരന്‍ തമ്പിയുടെ കാബിനിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ കൂട്ടിക്കൊണ്ടുപോയിരുന്നത്. ഇവിടെവെച്ച് ഇന്റര്‍വ്യൂ നടത്തുന്നതോടെ ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം ആര്‍ജിക്കും. പിന്നാലെ ബാക്കി തുകയും കൈക്കലാക്കും. 15 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്നും അറിയിക്കും. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവൊന്നും ലഭിക്കാതായതോടെയാണ് പലര്‍ക്കും തട്ടിപ്പ് ബോധ്യമായത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (39 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (47 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends