Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവര്‍ണര്‍ എന്നൊരു പാര. പഠിക്കണ്ട പരീക്ഷ എഴുതണ്ട എസ് .എഫ്.ഐയില്‍ ചേരൂ ഡോക്ടറാകാം. പരിഷ്‌കാരം അടിപൊളി.

20 DECEMBER 2022 12:37 PM IST
മലയാളി വാര്‍ത്ത

വിദേശ സര്‍വ്വകലാശാലകളില്‍ നിന്ന് വ്യാജ ഡോക്ടറേറ്റുകള്‍ നല്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞാടുമ്പോഴാണ് കേരളത്തില്‍ ആയ്യുര്‍വ്വേദ ഡോക്ടര്‍ ബിരുദം എസ് .എഫ് ഐ തയ്യാറാക്കി നല്കുന്ന വിവരം പുറത്തു വരുന്നത്. തിരുവന്തപുരം ആയ്യുര്‍വ്വേദ കേളെജില്‍ ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ കോളെജില പല ബാച്ചിലും പെട്ട വിദ്യാര്‍ത്ഥികള്‍ പരീക്ഷ പോലും എഴുതാതെ ഡോക്ടര്‍മാരായി വിലസുന്നുണ്ട്.

അവര്‍ക്ക് ആകെ വേണ്ട യോഗ്യത എസ്.എഫ് ഐയില്‍ സജീവ പ്രവര്‍ത്തകരായിരിക്കണമെന്നുള്ളതാണ്.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ എസ് എഫ് ഐ അകമഴിഞ്ഞ് പിന്‍തുണയ്ക്കുന്നതിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും ഓരോന്നായി പുറത്തു വരികയാണ്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറിയാലുണ്ടാകാവുന്ന പ്രശ്‌നങ്ങളുടെ സാമ്പിളാണ് ഇപ്പോള്‍ സംഭവിച്ചരിക്കുന്നത്. ചാന്‍സിലര്‍ സ്ഥാനത്തേയ്ക്ക് പാര്‍ട്ടിക്കാരെ നിയമിച്ചാല്‍ കോഴ്‌സിന് ചേരാതെ തന്നെ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഡോക്ടര്‍ പണി വരെ ചെയ്യാമെന്ന അവസ്ഥയിലെത്തുമെന്നതിന്റെ സൂചനകളാണിത്.

സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ) ഡോക്ടര്‍ ബിരുദ സമര്‍പ്പണ ചടങ്ങില്‍ എസ് എഫ് ഐ വന്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആയുര്‍വേദ കോളജില്‍ ഈ മാസം 15ന് ആയുര്‍വേദ ഡോക്ടര്‍ ബിരുദം സ്വീകരിച്ചവരില്‍ പലരും പരീക്ഷ പോലും പാസ്സാകാത്തവര്‍. ബിരുദം സ്വീകരിച്ച 64 പേരില്‍ 7 പേര്‍ രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാത്തവരാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പിടിഎ ഭാരവാഹിയുടെ  മകനും ഇക്കൂട്ടത്തിലുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ബിരുദ സമര്‍പ്പണത്തിലെ ക്രമക്കേടിന് എതിരെ ചില വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണു സംഭവം പുറത്തായത്. ഇതോടെ ഭാരവാഹികള്‍ സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു. ബിരുദ സമര്‍പ്പണച്ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ബിരുദ സമര്‍പ്പണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു പരാതി നല്‍കുമെന്നു വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വന്‍ ക്രമക്കേടാണ് ബിരുദ സമര്‍പ്പണത്തില്‍ നടന്നിരിക്കുന്നത്. പഠിച്ച് പരീക്ഷ പാസ്സാകാത്തര്‍ പോലും ഡോക്ടര്‍മാരാകുകയാണ് ഈ ചടങ്ങിലൂടെ സംഭവിച്ചിരിക്കുന്നത്. ആര്‍ക്കൊക്കെ ബിരുദം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷനായിരുന്നു എന്നാണ് വിവരം. ഇവര്‍ നല്‍കിയ പട്ടിക അനുസരിച്ചാണു ചടങ്ങ് സംഘടിപ്പിച്ചതെന്ന് കോളജും വ്യക്തമാക്കുന്നു. അതേസമയം ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് പരിശോധിക്കുമെന്നും അതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും പ്രിന്‍സിപ്പല്‍ ഡോ.ജി.ജെയ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പട്ടികയനുസരിച്ച് താല്‍പര്യമുള്ളവരെ ജയിപ്പിച്ചു ഡോക്ടര്‍മാരാക്കിയാല്‍ ഇവരുടെയടുത്ത് ചികിത്സയ്ക്കു വരുന്ന രോഗികളുടെ കാര്യം എന്താകുമെന്ന ചോദ്യങ്ങളും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ആര്‍ക്കും എപ്പോഴും സആന്തമാക്കാവുന്ന ബിരുദമായി ബിഎഎംഎസ് മാറിയെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. ഗുരുതരമായ കൃുറ്റകൃത്യമാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്നും ഗവര്‍ണര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നുമാണ് നിലവില്‍ ഉയരുന്ന ആരോപണം.

ഹൗസ് സര്‍ജന്‍സി ഉള്‍പ്പെടെ അഞ്ചര വര്‍ഷം ദൈര്‍ഘ്യമുള്ളതാണ് ബിഎഎംഎസ് കോഴ്‌സ്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലായിരുന്നു ബിരുദ സമര്‍പ്പണച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയത്. അതേസമയം പ്രോ-ചാന്‍സലര്‍ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നെങ്കിലും പങ്കെടുക്കാത്തതും ഏറെ ചര്‍ച്ചയായിട്ടുണ്ട്. മന്ത്രിയ്ക്ക് കാര്യം മനസിലായതു കൊണ്ടാണ് മുങ്ങിയതെന്നാണ് വിവരം.

25,000 രൂപ നല്‍കിയാല്‍ ഡോക്ടറേറ്റ് നല്‍കുന്ന ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റികളെ പോലെ കേരളവും തരംതാണു പോയതായാണ് ആരോപണം ഉരുന്നത്. വ്യവസായികളേയും അധ്യാപകരേയും ലക്ഷ്യം വച്ചാണ് ഓണ്‍ലൈനില്‍ മാത്രമുള്ള സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ ഏതെങ്കിലും ഒരു മേഖലയിലെ പ്രശംസനീയ സേവനം പരിഗണിച്ചാണ് സര്‍വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് നല്‍കാറ്. എന്നാല്‍ ഏജന്റുമാര്‍ക്ക് പണം നല്‍കിയാല്‍ ഹോണററി ഡോക്ടറേറ്റ് തയ്യാര്‍. 25,000 മുതല്‍ മൂന്ന് ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.

സര്‍വ്വകലാശാലകളുടെ ആസ്ഥാനം ഉത്തര കൊറിയ, ജര്‍മ്മനി, കാനഡ, യു എസ്എ തുടങ്ങിയ രാജ്യങ്ങളിലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്.  ചെന്നൈ, ബാംഗ്ലൂര്‍, നേപ്പാളിലെ കാഠ്മണ്ഡു തുടങ്ങിയ ഇടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും ഡോക്ടറേറ്റ് സമ്മാനിക്കുക. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഇത്തരത്തില്‍ പണം നല്‍കി വ്യാജ ഡോക്ടറേറ്റുകള്‍ നേടിയിട്ടുണ്ട് എന്നാണ് വിവരങ്ങളും കേരളത്തിലാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (4 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (18 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends