Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയുടെ ദുരൂഹമായ അവിഹിത ബന്ധങ്ങളിൽ ഒരാളാണ് ഫാരിസ് അബൂബക്കർ, താൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലല്ലോ...പറഞ്ഞതെല്ലാം ഇപ്പോൾ സത്യമാണെന്ന് തെളിഞ്ഞില്ലേ? മുഖ്യമന്ത്രി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിരെതിരെ തുറന്നടിച്ച് പി.സി ജോർജ്...!

21 DECEMBER 2022 04:18 PM IST
മലയാളി വാര്‍ത്ത

വിവിധ പരിപാടികൾക്കായി കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലും എത്തിയിരുന്നു. ഈ മാസം 17ാം തീയ്യതി പയ്യോളിയിൽ സിപിഎം ഏരിയ കമ്മിറ്റി ആസ്ഥാനകേന്ദ്രമായി പുതുതായി പണിതീർത്ത ഐ.പി.സി റോഡിലുള്ള എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രി എത്തിയത്. ഈ സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി കൊയിലാണ്ടിക്ക് അടുത്ത് നന്തിയിലുള്ള ഫാരിസിന്റെ വീട്ടിൽ എത്തിയത്.

എന്നാൽ മുഖ്യമന്ത്രി ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ സന്ദർശനം നടത്തിയതിരെതിരെ തുറന്നടിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് ജനപക്ഷം സെക്കുലർ നേതാവ് പി.സി ജോർജ്ജ്. പിണറായി വിജയന്റെ ദുരൂഹമായ അവിഹിത ബന്ധങ്ങളിൽ ഒരാളാണ് ഫാരിസ് അബൂബക്കറെന്ന് താൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലല്ലോ.'ഞാൻ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമാണെന്ന് തെളിഞ്ഞില്ലേ? എന്നാണ് അദ്ദേഹം വിമർശിച്ചത്.

മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ രണ്ടു പേർ എപ്പോഴും ഒപ്പമുണ്ടാവും. ഒരാൾ മകൾ വീണയും മറ്റൊരാൾ ഫാരിസ് അബൂബക്കറുമാണ്. ഇക്കാര്യങ്ങളൊക്കെ ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ ആരും വിശ്വസിച്ചില്ല. ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.

വി എസ് അച്ചുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്ന് വിശേഷിപ്പിച്ച ഫാരിസ് അബൂബക്കറുമായി പിണറായി വിജയന് എന്താണ് കൂട്ട്? മൂന്ന് മണിക്കൂറോളമാണ് കൊയിലാണ്ടി നന്തിയിലെ വീട്ടിൽ അദ്ദേഹം ചിലവഴിച്ചത്. എന്താണ് ഇത്രയും നേരം സംസാരിക്കാനുള്ളത്. മുഖ്യമന്ത്രി മരണ വീട്ടിൽ പോകുന്നതിൽ അസസ്വാഭാവികതയില്ല. പക്ഷേ ഇത്രയും നേരം അവിടെ ഇരിക്കണമെങ്കിൽ അതിന് പിന്നിലുള്ള ബന്ധം ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.

സാധാരണ മുഖ്യമന്ത്രി എവിടെയെങ്കിലും പോയാൽ ആരെയും തിരിഞ്ഞു പോലും നോക്കില്ല. എന്നാൽ ഫാരിസിന്റെ വീട്ടിൽ വച്ച് അവിടെ കൂടി നിന്നവരെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് പോയത്. പതിവില്ലാത്തതരത്തിൽ കാറിന് സമീപത്ത് നിന്നും അവിടെ കൂടി നിന്നവരുടെ അടുത്തേക്ക് ചെന്നാണ് അഭിവാദ്യം ചെയ്തത്. ഇതെല്ലാം ഫാരിസ് അബൂബക്കർ എന്ന വ്യവസായിയെ പ്രീതിപ്പെടുത്താൻ ചെയ്യുന്നതാണെന്ന് ആർക്കാണ് മനസ്സിലാവാത്തത്.

കൂടാതെ പി.എഫ്.ഐ ബന്ധമുള്ള ഫാരിസ് അബൂബക്കറുമായി മുഖ്യമന്ത്രി മൂന്ന് മണിക്കൂറിലേറെ ചർച്ച നടത്തിയത് എന്താണെന്ന് ജനങ്ങളോട് പറയണം-ജോർജ് പറയുന്നു. ഫാരിസ് അബൂബക്കറിനെ മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്ന് വിളിച്ചത് ഏറെ വിവാദമായ സംഭവമായിരുന്നു. പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണങ്ങളും ആ സമയത്ത് ഉയർന്നിരുന്നു.

അതേസമയം ബഫർ സോൺ വിഷയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് പിസി ഉന്നയിച്ചത്.സർക്കാർ ധൂർത്തിന്റെ തെളിവാണ് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകൾ. ഇപ്പോഴിതാ, ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിർമ്മാണം അനാവശ്യമാണ്.

മുഖ്യമന്ത്രിക്ക് പാല് കുടിക്കണമെങ്കിൽ മിൽമ നൽകില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റർ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിർമ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുെമന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (39 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (47 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends