വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം ഭീതി പടർത്തുന്നു; വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ് ; ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം

വിദേശ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ സുരക്ഷയിൽ രാജ്യങ്ങൾ. ഈ സാഹചര്യത്തില്‍, വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാത്രമല്ല രോഗവ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും വിമാനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
മാത്രമല്ല ആഗോള തലത്തില്‍ കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചതായി അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പ്രതിരോധ മാര്‍ഗങ്ങളുടെ സ്ഥിതി, വാക്‌സിനേഷന്‍ പുരോഗതി മുതലായവ വിലയിരുത്തുകയാണ് പ്രധാന അജണ്ട. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറി, നീതി ആയോഗ് അംഗം, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക.
അതേസമയം നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം. മാത്രമല്ല ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ കൊറോണയുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവ് ജീനോം സീക്വന്‍സിംഗ് തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























