Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  മലയോര ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ബഫര്‍സോണ്‍ കരട് ഭൂപടത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വേ നമ്പരുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.... ജനവാസകേന്ദ്രങ്ങളും നിര്‍മ്മിതികളും കൃഷിയിടങ്ങളും പൂര്‍ണമായി ഒഴിവാക്കിയാവും ബഫര്‍സോണ്‍ എന്നും അതനുസരിച്ചുള്ള ഭൂപടം മാത്രമേ സുപ്രീംകോടതിയില്‍ എത്തിക്കൂവെന്നും മുഖ്യമന്ത്രി

22 DECEMBER 2022 06:43 AM IST
മലയാളി വാര്‍ത്ത

മലയോര ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ബഫര്‍സോണ്‍ കരട് ഭൂപടത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വേ നമ്പരുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.... ജനവാസകേന്ദ്രങ്ങളും നിര്‍മ്മിതികളും കൃഷിയിടങ്ങളും പൂര്‍ണമായി ഒഴിവാക്കിയാവും ബഫര്‍സോണ്‍ എന്നും അതനുസരിച്ചുള്ള ഭൂപടം മാത്രമേ സുപ്രീംകോടതിയില്‍ എത്തിക്കൂവെന്നും മുഖ്യമന്ത്രി


ജനാഭിപ്രായം അനുസരിച്ച് കരട് ഭൂപടം പരിഷ്‌കരിക്കും. മലയോരത്തെ 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇന്നലെ ഓണ്‍ലൈനില്‍ നടത്തിയ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഉപഗ്രഹസര്‍വേയും ഡ്രോണ്‍ സര്‍വേയും നടത്തിയത്. ഉപഗ്രഹ സര്‍വേയില്‍ നിഴലുകളും മറ്റും മൂലം അവ്യക്തതയുണ്ടായിരുന്നു. അത് പരിഹരിക്കാനായാണ് ഫീല്‍ഡ് സര്‍വേ നടത്തിയത്.

ഉപഗ്രഹസര്‍വേയ്‌ക്കൊപ്പം ഫീല്‍ഡ് സര്‍വേയിലെ റിപ്പോര്‍ട്ടും ജനങ്ങളുടെ ആക്ഷേപങ്ങളും കൂടി സുപ്രീംകോടതിയിലും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിമുമ്പാകെയും സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി . ചൊവ്വാഴ്ച നടത്തിയ ഉന്നതതല യോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ തദ്ദേശസ്ഥാപനങ്ങളുടെ യോഗം നടത്തിയത്.


സര്‍ക്കാരിന് ബഫര്‍ സോണ്‍ വിഷയത്തില്‍ ഒരുഅവ്യക്തതയും ഇല്ല. വസ്തുതകളും വിവരങ്ങളും മറച്ചുവച്ച് ജനങ്ങളെ പുകമറയില്‍ നിറുത്താനും സര്‍ക്കാരിനെതിരെ വൈകാരിക പ്രതികരണമുണ്ടാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. അത് ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സുപ്രീംകോടതിയില്‍ നല്‍കുന്ന ഭൂപടം മാത്രമായിരിക്കും അടിസ്ഥാന രേഖ. അതിന്റെ കരട് ഇന്നലെ സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം പൊതുജനങ്ങള്‍ക്കായി എല്ലാ വാര്‍ഡിലും പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ വരുന്ന സര്‍വേ നമ്പരുകളാണ് ഒരാഴ്ചയ്ക്കുള്ളില്‍ വെബ്‌സൈറ്റിലിടുന്നത്. അതില്‍ ഏതെങ്കിലും ജനവാസകേന്ദ്രം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ രേഖപ്പെടുത്താന്‍ സമയം നല്‍കും. അധിക വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജനുവരി ഏഴുവരെ സമയമുണ്ട്.


ജനങ്ങളുടെ പരാതി കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ഹെല്‍പ് ഡെസ്‌ക്ക് രൂപീകരിച്ചു.പുതുക്കിയ ഭൂപടം തദ്ദേശ സ്ഥാപനത്തിലെ സര്‍വകക്ഷി സമിതി പരിശോധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ വീണ്ടും അന്തിമ കരട് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.  

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (39 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (47 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends