ശബരിമല ദര്‍ശനത്തിന് പുതുതായി ഏര്‍പ്പെടുത്തിയ പ്രത്യേകക്യൂ എത്രപേര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

ശബരിമല ദര്‍ശനത്തിന് പുതുതായി ഏര്‍പ്പെടുത്തിയ പ്രത്യേകക്യൂ എത്രപേര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി .
മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കിയാണ് പ്രത്യേകക്യൂ ഏര്‍പ്പെടുത്തിയത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
കഴിഞ്ഞദിവസം തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ളാഹയില്‍ അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും പരിക്കേറ്റില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകടം നടന്ന് പത്തുമിനിട്ടിനകം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ സഹായവുമായി സ്ഥലത്തെത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം 89,933 പേര്‍ വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിന് ബുക്ക് ചെയ്തിരുന്നതായും സര്‍ക്കാര്‍ വിശദീകരിച്ചു. ശബരിമലയിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ വ്യക്തമാക്കി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് 23ന് നല്‍കാനും നിര്‍ദേശിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha


























