Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപി മാത്രമല്ല പിണറായിയുടെ മകളെ കുറിച്ചും അന്വേഷിക്കണം.... വീണയുടെ 100 കോടി തട്ടിപ്പ്... പിണറായി തിരിഞ്ഞ് കൊത്തിയ പാമ്പ്

26 DECEMBER 2022 08:12 PM IST
മലയാളി വാര്‍ത്ത

സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ. പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിക്കുന്നത് പുതിയതായില്ല. കുറച്ചു കാലമായി തന്നെ പാർട്ടിയിൽ നിശബ്ദരാക്കിയവർക്കെതിരെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് പി. ജയരാജൻ. ഇതാദ്യമായാല്ല ഇ. പി. ജയരാജനെതിരെ പി. ജെ. പരാതി ഉന്നയിക്കുന്നത്. 2019ൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഈ വിഷയം പി. ജയരാജൻ ഉയർത്തിരുന്നു.

സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ പി ജയരാജൻ ഉന്നയിച്ചിരുന്നു. അന്ന് കാര്യമായ പിന്തുണ പി ജയരാജന് ലഭിച്ചില്ല. പക്ഷേ ഇപ്പോൾ ഈ വിഷയത്തിന് ഏറെ മാധ്യമ ശ്രദ്ധ കൂടി ലഭിച്ചിരിക്കുമ്പോൾ ഏറെ വിവാദമായി ഈ വിഷയം മാറുകയാണ്.

സാമ്പത്തിക ആരോപണം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെയാണെങ്കിലും ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ. പിണറായിയുടെ മകളുടെയും മകന്റെയും പേരിൽ കോടിക്കണക്കിന് സ്വത്തുണ്ടെന്നും ഇതിനെക്കുറിച്ചും അന്വേഷണം വേണ്ടെയേന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

കേരളത്തിലെ രാഷ്ട്രീയക്കാരുടെ അനധികൃത സ്വത്തിനെ കുറിച്ച് പാർട്ടിയല്ല അന്വേഷിക്കേണ്ടത് കേന്ദ്ര അന്വേഷണ ഏജൻസികൾ ആണ് എന്നത് പൊതുജനങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ്. ഇപി ജയരാജനായാലും പിണറായി വിജയൻ ആയാലും ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടില്ലെന്നും, രാഷ്ട്രീയം മാത്രമാണ് ആകെ അറിയുന്ന ജോലിയെന്നും കുറിപ്പിൽ പറയുന്നു. രണ്ട് ജയരാജന്മാർ തമ്മിലുള്ള തർക്കം കണ്ണൂർ സിപിഎമ്മിലെ വിള്ളലാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിക്കുള്ളിൽ അഴിമതി വിരുദ്ധ സമരനായകന്റെ മുഖമാണ് കുറച്ചുനാളായി പി ജയരാജൻ സ്വന്തമാക്കിയിട്ടുള്ളത്. പുതിയ നീക്കത്തോടെ പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചതായാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. സാമ്പത്തിക കാര്യങ്ങളിൽ കറപുരളാതെയും, സ്വജനപക്ഷപാത ആരോപണങ്ങളില്ലാതെയും പ്രവർത്തിക്കാൻ കഴിഞ്ഞത് പി ജയരാജന്റെ നേട്ടമായി പറയുന്നു.

രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലുള്ള ആക്ഷേപങ്ങളാണ് കരിനിഴൽ വീഴ്‌ത്തിയ ഏക ആരോപണം. അതുകൊണ്ട് പിണറായിക്കെതിരെ ഒരു വജ്രായുധമായി തന്നെയാണ് ഇപ്പോഴത്തെ ഈ ആരോപണത്തെ നോക്കി കാണുന്നതും. കൊള്ളിച്ചത് ഇപിക്ക് നേരെയാണെങ്കിലും ഉദ്ദേശിച്ചത് പിണറായി വിജയനെ തന്നെയാണ്.

ഡോ. കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്...

ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും ലക്ഷ്യം പിണറായി തന്നെ


ഇ പി ജയരാജൻ അഴിമതിക്കാരൻ. അനധികൃതമായി 30 കോടിയിലേറെ രൂപ സമ്പാദിച്ചു. ആ പണം മകന്റെയും ഭാര്യയുടെയും പേരിൽ ആയുർവേദ റിസോർട്ടിൽ നിക്ഷേപിച്ചു. തെളിവുകൾ തന്റെ കൈവശം ഉണ്ട്. അതുകൊണ്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് പി ജയരാജൻ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. എഴുതി തന്നാൽ അന്വേഷിക്കാമെന്നു എം വി ഗോവിന്ദൻ പറയുകയും ചെയ്തു. പക്ഷെ 100 കോടിയിലേറെ രൂപയുടെ സ്വത്ത് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പേരിലുണ്ടല്ലോ. അതിനെക്കുറിച്ച് അന്വേഷണം വേണ്ടെ? പിണറായിയുടെ മകന്റെ പേരിലും സ്വത്തുണ്ട്.

പിണറായിയും ഇ പി ജയരാജനും ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടില്ല. ആകെ അറിയാവുന്ന തൊഴിൽ രാഷ്ട്രീയം മാത്രമാണ്. വിപ്ലവം, വർഗ സമരം, തൊഴിലാളിവർഗ സർവാധിപത്യം, ജനാധിപത്യം, സെക്കുലറിസം, കുലംകുത്തി, അടവുനയം എന്നിങ്ങനെയുള്ള കുറെ വാക്കുകളെ ഉപയോഗിച്ച് കുറെ പേരെ കൊലപാതകികളും വേറെ കുറച്ചുപേരെ രക്തസാക്ഷികളും ആക്കി മാറ്റി എന്നതാണ് ഇവരുടെ സംഭാവന. ഈ രണ്ടു മാന്യന്മാരുടെയും പൊതു ജീവിതം എന്നാൽ പൊതുചിലവിലുള്ള ജീവിതം എന്നാണ് അർഥം. പൊതുചിലവിലാണ് ഈ രണ്ടു മാന്യന്മാരും ഇക്കാണായ സ്വത്തു ഒക്കെ സമ്പാദിച്ചത്. ഈ സ്വത്തു സമ്പാദനത്തിനാണ് ഇവർ ജനസേവനം എന്ന് പറയുന്നത്.

അതുകൊണ്ട്, ജയരാജൻ തെറ്റുകാരൻ ആണെങ്കിൽ പിണറായിയും തെറ്റുകാരൻ തന്നെ. ജയരാജന് എതിരെ അന്വേഷണം ആകാമെങ്കിൽ പിണറായിക്കു എതിരെയും അന്വേഷണം വേണം എന്ന് സാരം. അപ്പോൾ, ഇ പി ജയരാജന്റെ നേരെയാണ് പി ജയരാജൻ അസ്ത്രം നീട്ടിയിരിക്കുന്നത് എന്നത് ശരിയാണെങ്കിലും അതിന്റെ ലക്ഷ്യം പിണറായിയാണ് എന്ന കാര്യം ശ്രദ്ധേയം. ജയരാജനും ജയരാജനും തമ്മിലുള്ള തർക്കം യഥാർത്ഥത്തിൽ സി പി എം കണ്ണൂർ ഗാംഗിൽ ഉണ്ടായിട്ടുള്ള വിള്ളലിനെയാണ് സൂചിപ്പിക്കുന്നത്.

വിജയന്റെ നേതൃത്വത്തിൽ കണ്ണൂർ സഖാക്കൾ ഉരുക്കുകോട്ട പോലെയാണ് നിന്നിരുന്നത്. വിജയന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ കണ്ണൂരിൽ നിന്ന് തന്നെ ആളുണ്ടായിരിക്കുന്നു. ഗോവിന്ദൻ വിജയനെ വെട്ടിനിരത്തും; വിജയൻ വി എസിനെ വെട്ടിനിരത്തിയത് പോലെ. അതാണ് കാവ്യ നീതി. അസുരഗണം തമ്മിലടിച്ചു നശിച്ചത് പോലെ ഇവരും നശിക്കും. അതാണ് കമ്മ്യൂണിസ്റ്റു ചരിത്രം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

അതേസമയം, ആരോപണ വിധേയനായ ഇ.പി ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപിയെ അനുകൂലിക്കുന്ന നേതാക്കൾ കണ്ണൂരിൽ വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രമേയുള്ളുവെന്നത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭാര്യാ സഹോദരിയും കേന്ദ്ര കമ്മിറ്റിയംഗവുമായപി.കെ ശ്രീമതിയടക്കമുള്ള ചില നേതാക്കളാണ് ഇ.പിയെ അനുകൂലിക്കുന്നവർ.

എം വി ഗോവിന്ദനാണെങ്കിൽ പാർട്ടിയിലെ കള്ളനാണയങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവർത്തിക്കുന്നതിനിടെയാണ് ഇപി ജയരാജനെതിരെയുള്ള ആരോപണം മുൻപിലെത്തുന്നത്. ഇക്കാര്യത്തിലെന്ത് നടപടി സ്വീകരിക്കുമെന്നാണ് അനുയായികൾ ഉറ്റുനോക്കുന്നത്. പാർട്ടിയിൽ മൂന്ന് വർഷത്തിനിടെ സിപിഎമ്മിന്റെ ഉൾപാർട്ടി സമവാക്യങ്ങളിൽ വലിയ മാറ്റമാണുണ്ടായത്.

നിലവിൽ പി ജയരാജനെപ്പോലെ ഇപി ജയരാജനും പാർട്ടിയിൽ നിന്നും വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന വിമർശനമുണ്ട്. എൽ.ഡി.എഫ് കൺവീനറാണെങ്കിലും കോടിയേരിയുടെ വിയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയാകാനാണ് ഇ.പി.ജയരാജന്റെ ആഗ്രഹമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപെടെയുള്ളവർ അണിയറയിൽ കരു നീക്കങ്ങൾ നടത്തുന്നുവെന്ന ആരോപണം കണ്ണൂരിലെ പാർട്ടിയിൽ ശക്തിയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (4 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (18 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends