വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ്.... ,ഫെബ്രുവരി ഒന്നുമുതല്‍ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി...

വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ്.... ,ഫെബ്രുവരി ഒന്നുമുതല്‍ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി...
പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതില്‍ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്താനാണിത്. സര്‍ചാര്‍ജ്ജായാണ് നിരക്ക് വര്‍ദ്ധന. ഇന്നലെ റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണ് മുമ്പ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വൈദ്യുതി കമ്മി പരിഹരിക്കാന്‍ പുറമെ നിന്ന് അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നുവെന്നാണ് കെ.എസ്.ഇ.ബി.യുടെ അവകാശവാദം. ഇതില്‍ 87.07കോടി രൂപ നഷ്ടമുണ്ടായെന്നും റെഗുലേറ്ററി കമ്മിഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നു.
ഇത് പരിഹരിക്കാനായി യൂണിറ്റിന് 14പൈസ സര്‍ചാര്‍ജ്ജ് ആണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്.മാസ വര്‍ദ്ധനമാസം 150യൂണിറ്റ് വരെ ഉപഭോഗമുള്ളവര്‍ക്ക് ദ്വൈമാസ ബില്ലില്‍ 30രൂപ വര്‍ദ്ധിക്കും. 500 യൂണിറ്റ് വരെയുള്ളവര്‍ക്ക് 99 രൂപ അധികം നല്‍കേണ്ടിവരും.
അതേസമയം മാസം 40യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന, ആയിരം വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ള ഉപഭോക്താക്കളെ സര്‍ചാര്‍ജ്ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























