Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കമായി....

28 JANUARY 2023 11:57 PM IST
മലയാളി വാര്‍ത്ത

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് നിർവഹിച്ചു.

മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം ഉയർത്തി ജനകീയ പങ്കാളിത്തത്തോടെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും എരുവേലി ജംഗ്ഷന്‍ വരെ റാലി നടത്തി. തുടർന്ന് എരുവേലി റോഡരികിലെ മാലിന്യം നീക്കം ചെയ്തു വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യം നീക്കം ചെയ്തതിനു ശേഷം ഈ പ്രദേശങ്ങളിൽ ചെടികള്‍ വച്ചു പിടിപ്പിച്ച് മനോഹരമാക്കി സൂക്ഷിക്കാനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചു. ഓരോ വാർഡിലെയും അംഗങ്ങളെ പങ്കാളികളാക്കിക്കൊണ്ട് പൂന്തോട്ടം മനോഹരമായി സൂക്ഷിക്കുന്നതിന് സമിതികള്‍ രൂപീകരിക്കും.

മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയാൽ കുറ്റം ചെയ്തവർക്കെതിരെ ഹരിത നിയമങ്ങള്‍ പ്രകാരം 25000 രൂപ വരെയുള്ള പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി എല്ലാ വാർഡുകളിലും ആവശ്യമായ ബോധവത്കരണ ക്യാമ്പുകള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

നവകേരളം കർമ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായാണ് ക്യാമ്പയിൻ നടത്തുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രജനി മനോജ്, മെമ്പർമാരായ പി വി പൗലോസ്, പ്രകാശന്‍ ശ്രീധരന്‍, ലൈജു ജനകന്‍, ലേഖ പ്രകാശന്‍, ഇന്ദിര ധർമ്മരാജൻ, മിനി പ്രദീപ്, റെജി കുഞ്ഞന്‍, ദിവ്യ ബാബു, സി.ഡി.എസ് ചെയര്പേമഴ്സണ്‍ കവിത മധു, ഹരിതകേരള മിഷന്‍ റിസോഴ്സ് പേഴ്സൺമാരായ കെ ടി രത്നാഭായി, ലിൻഡ മരിയാ ജോണ്‍, അനു വി ജോണ്‍, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങള്‍, റസിഡൻസ് അസ്സോസിയേഷന്‍ അംഗങ്ങള്‍, ആശാവർക്കർമാർ, ആരോഗ്യ വിഭാഗം ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ ക്യാമ്പയിനിൽ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (4 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (18 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends