Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈപ്പിനില്‍ നിന്നുള്ള ബസുകളുടെ നഗര പ്രവേശനം: ചൊവ്വാഴ്ച യോഗം ചേരും

29 JANUARY 2023 12:04 AM IST
മലയാളി വാര്‍ത്ത

വൈപ്പിൻ ഭാഗത്തു നിന്നുളള സ്വകാര്യ സ്റ്റേജ് ക്യാരിയര്‍ വാഹനങ്ങളുടെ നഗര പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ചൊവ്വാഴ്ച (ജനുവരി31 ) ന് 11 ന് ഓച്ചന്തുരുത്ത് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് കോണ്‍ഫറൻസ് ഹാളില്‍ ചേരും.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജോയിൻറ് ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ കെ മനോജ് കുമാറിൻറെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഹൈബി ഈഡൻ എം.പി, മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, എം.എല്‍.എമാരായ കെ.എൻ.ഉണ്ണികൃഷ്ണൻ, ടി.ജെ.വിനോദ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ബസ് ഉടമകള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജനുവരി ആദ്യ വാരം ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിൻറെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൻറെ അടിസ്ഥാനത്തിലാണ് പ്രതിനിധി യോഗം ചേരുന്നത്. വൈപ്പിൻ, നോര്‍ത്ത് പറവൂര്‍, മുനമ്പം ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റി അമ്പതോളം വാഹനങ്ങളാണ് നിലവില്‍ ഹൈക്കോടതി ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കുന്നത്.

വൈപ്പിൻ പ്രദേശത്തു നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതു മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് പ്രശ്ന പരിഹാരത്തിനായി യോഗം ചേരുന്നത്. മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാശം ദേശസാല്‍കൃത റൂട്ടിൻറെ നിബന്ധനയില്‍ പരിഷ്കാരം വരുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക. അഭിപ്രായങ്ങള്‍ ആരായുക, പരാതികള്‍ പരിഹരിക്കുക എന്നിവയാണ് യോഗത്തിൻറെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (3 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (17 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends