Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"എന്റെ വിദ്യാലയം, വീട്, നാട്'' പദ്ധതിയുടെ ഭാഗമായി അധ്യാപക ശിൽപ്പശാല സംഘടിപ്പിച്ചു...

29 JANUARY 2023 12:11 AM IST
മലയാളി വാര്‍ത്ത

തൂണേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന "എന്റെ വിദ്യാലയം, വീട്, നാട്'' പദ്ധതിയുടെ ഭാഗമായി അധ്യാപക ശിൽപ്പശാല തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 97 വിദ്യാലയങ്ങളുടെയും സഹകരണത്തോടെയാണ് എന്റെ വിദ്യാലയം, വീട്,നാട് എന്ന പേരിൽ
ശുചിത്വ വിദ്യാലയം മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് അധ്യാപകർക്ക് ശിൽപ്പശാല സംഘടിപ്പിച്ചത്. ഒരോ വിദ്യാലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു.

12 ഗ്രൂപ്പുകളായി തിരിഞ്ഞ് നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് അധ്യാപകർ ചർച്ച നടത്തി. ഇതിൻ്റെ കൈപ്പുസ്തകം ഉടൻ പുറത്തിറക്കി വിദ്യാലയങ്ങൾക്ക് കൈമാറും. പദ്ധതിയുടെ പ്രചരണാർത്ഥം എ.കെ ഹരിദാസൻ എഴുതി വിജയൻ കല്ലാച്ചി ചിട്ടപ്പെടുത്തി അഷിക അശോകൻ, രാജേഷ് കല്ലാച്ചി എന്നിവർ ആലപിച്ച ഗാനം മന്ത്രി പ്രകാശനം ചെയ്തു.

മാതൃകാ ശുചിത്വ പ്രവർത്തനം നടത്തിയ കല്ലാച്ചി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥി പി.വി കാർത്തികിനെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ സാമൂഹ്യ പ്രവർത്തകൻ മണലിൽ മോഹനൻ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ സ്വാഗതവും പ്രാജക്ട് കോഡിനേറ്റർ ശ്രീജേഷ് നന്ദിയും പറഞ്ഞു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി ടീച്ചർ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്മി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുരയ്യ ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു പുതിയോട്ടിൽ, കെ.കെ ഇന്ദിര, രാജൻ കപ്പള്ളി, നാദാപുരം എ.ഇ.ഒ വിനയരാജ്, ബിപിഒ ഇൻ ചാർജ്ജ് നാസർ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ രാജൻ, നവകേരള മിഷൻ റിസോഴ്‌സ് പേഴ്സൺ കുഞ്ഞിരാമൻ, എ.കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (16 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (59 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends