Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി ആമ്പല്ലൂർ പഞ്ചായത്ത്

29 JANUARY 2023 12:13 AM IST
മലയാളി വാര്‍ത്ത

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന നടപടിയുമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മാണം നടത്തുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കും. പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനമായത്.

ആമ്പല്ലൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഴകിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും മലിനമായ ഭക്ഷണം വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ലൈസൻസില്ലാതെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ നിർദ്ദേശം നൽകി.

വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണം തയാറാക്കുന്നതും പഴകിയവ ഉപയോഗിക്കുന്നതും പഞ്ചായത്ത് പരിധിയിൽ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് പറഞ്ഞു. വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി ജെ ബിനു, എം എം ബഷീർ, ജലജ മണിയപ്പൻ, കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഡോക്ടർ ദീപ, പഞ്ചായത്ത് സെക്രട്ടറി കെ ടി സന്തോഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (16 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (59 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (4 hours ago)

Malayali Vartha Recommends