ശിവശങ്കറിന് നോട്ടീസ്... ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്യും... വിരമിക്കല്‍ ദിനത്തില്‍ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്

ശിവശങ്കറിന് നോട്ടീസ്... ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്യും... വിരമിക്കല്‍ ദിനത്തില്‍ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്
അതേസമയം വിരമിക്കല്‍ ദിനമായതിനാല്‍ അസൗകര്യമുണ്ടെന്ന് അദ്ദേഹം ഇ.ഡിയെ അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് പണിയുന്നതിന് കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയതായി കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നു. ഇത് കള്ളപ്പണമാണെന്ന് വിലയിരുത്തിയാണ് ഇ.ഡി കേസെടുത്തത്.
ആദ്യഘട്ടത്തില്‍ യൂണിടാക്കിന്റെ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു. അതിനുശേഷം സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തു. ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് സ്വപ്ന പറഞ്ഞത്. ആറു കോടി രൂപ കോഴയായി നല്‍കിയെന്ന് യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷും വെളിപ്പെടുത്തിയിട്ടുണ്ട്. യൂണിടാക്കിന് കരാര്‍ നല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.
യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ചതില്‍ 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായുള്ള ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി ശിവശങ്കറിനോടു ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. വിരമിക്കല്‍ ദിനമായതിനാല്‍ ചൊവ്വാഴ്ച ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha


























