മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു.... പുലി കുടുങ്ങിയത് പുലര്‍ച്ചെ ഒന്നിന്, കോഴിക്കൂട്ടിലെ വലയില്‍ കാല്‍ കുരുങ്ങിയ നിലയിലായിരുന്നു, കൂട്ടില്‍ കുടുങ്ങിക്കിടന്നത് ആറുമണിക്കൂറിലേറെ

മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു.... പുലി കുടുങ്ങിയത് പുലര്‍ച്ചെ ഒന്നിന്, കോഴിക്കൂട്ടിലെ വലയില്‍ കാല്‍ കുരുങ്ങിയ നിലയിലായിരുന്നു, കൂട്ടില്‍ കുടുങ്ങിക്കിടന്നത് ആറുമണിക്കൂറിലേറെ. പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റുന്നു.
മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മയക്കുവെടി വച്ച് പുലിയെ പിടികൂടാനാണ് തീരുമാനിച്ചിരുന്നത്.
കോഴിക്കൂട്ടില്‍ കയറിയ പുലിയുടെ കൈ കോഴിക്കൂട്ടിലെ വലയില്‍ കുടുങ്ങുകയായിരുന്നു. കൂട് ഒട്ടും സുരക്ഷിതമല്ല. അക്രമാസക്തനായ പുലി രക്ഷപ്പെടാന്‍ ശ്രമം നടത്തുകയും ചെയ്തു.
പുലിയുടെ ശബ്ദം കേട്ടെത്തിയ ഫിലിപ്പ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോഴികള്‍ വിളിക്കുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. നോക്കുമ്പോള്‍ കോഴിക്കൂട്ടില്‍ എന്തോ കണ്ടു. കോഴികളെ അടിച്ചുകൊല്ലുന്നതാണ് കാണുന്നത്. കൂടിന് അടുത്തെത്തി തട്ടുമ്പോള്‍ പുലി ഫിലിപ്പിനു നേരെ ചാടുകയായിരുന്നു. പെട്ടെന്ന് അകത്തുകയറി വാതിലടച്ചതുകൊണ്ടാണ് ഫിലിപ്പ് രക്ഷപ്പെട്ടത്.
അതേസമയം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.കടുവ പുലി പോത്ത് ആന എന്നിവയുടെ ശല്യം സ്ഥിരമായി ഉണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ മൂന്ന് പുലികളെയാണ് ഇതേ ഭാഗത്ത് നിന്ന് പിടിയിലായത്
"
https://www.facebook.com/Malayalivartha























