Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയിലായ പ്രതി പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് കൈവിലങ്ങുമായി കടന്നുകളഞ്ഞു.... ഒടുവില്‍ രക്ഷയില്ലെന്നു കണ്ടപ്പോള്‍ കീഴടങ്ങി

29 JANUARY 2023 10:31 AM IST
മലയാളി വാര്‍ത്ത

ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയിലായ പ്രതി പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് കൈവിലങ്ങുമായി കടന്നുകളഞ്ഞു.... ഒടുവില്‍ രക്ഷയില്ലെന്നു കണ്ടപ്പോള്‍ കീഴടങ്ങി.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോള്‍ ഓടുകയായിരുന്നു. പക്ഷെ രക്ഷയില്ലെന്നു കണ്ടപ്പോള്‍ ഒടുവില്‍ പൂക്കോട്ടുംപാടം പോലീസില്‍ത്തന്നെ കീഴടങ്ങി. നിലമ്പൂര്‍ കരുളായി സ്വദേശി ജസീല്‍ (പട്ടാമ്പി ജസീല്‍-37) ആണ് രക്ഷപ്പെട്ടത്.

വൈദ്യപരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയശേഷം പോലീസുകാരെ ആക്രമിച്ച് സമീപത്തെ വനഭാഗത്തേക്ക് ഓടുകയായിരുന്നു. അപ്രതീക്ഷിത ആക്രമത്തില്‍ പരിക്കേറ്റ പോലീസുകാര്‍ പിന്തുടര്‍ന്നെങ്കിലും പ്രതി വനത്തിലേക്ക് ഓടിമറഞ്ഞുകളഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.

പോലീസ് പിന്തുടര്‍ന്ന് വനമേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഓടുന്നതിനിടയില്‍, വനാതിര്‍ത്തിയില്‍ കാട്ടാനയെ തടയാനായി സ്ഥാപിച്ച സൗര വൈദ്യുതിവേലിയില്‍ തട്ടി ഷോക്കേറ്റ് വീണു. പിന്നീട് മണലോടി ഭാഗത്തെ ഒരു വീട്ടില്‍നിന്ന് ബൈക്കും ചെരിപ്പുമെടുത്ത് രക്ഷപ്പെട്ടു. ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ കരുളായിക്കടുത്ത് ഉപേക്ഷിച്ചു. അപ്പോഴേക്കും പോലീസ് പ്രതിക്കായി വലവിരിച്ചു കഴിഞ്ഞിരുന്നു. ഇയാള്‍ക്ക് രണ്ടു ഭാര്യമാരുണ്ട്. രണ്ടു വീടുകളിലും പോലീസ് തിരച്ചില്‍ നടത്തിയതോടെയാണ് പോലീസില്‍ കീഴടങ്ങിയത്.

പ്രതി മൊബൈല്‍ഫോണിലൂടെ അഭിഭാഷകനെയും ഭാര്യയെയും വിളിച്ചത് ഒളിയിടം കണ്ടെത്താനായി സഹായിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനിടെ പ്രതി കീഴടങ്ങിയതോടെയാണ് പോലീസുകാര്‍ക്ക് ആശ്വാസമായത്.

നിലമ്പൂര്‍ ഡാന്‍സാഫ് ടീമിലെ അംഗങ്ങളാണ് ആദ്യം ഇയാളെ പിടികൂടി വെള്ളിയാഴ്ച പൂക്കോട്ടുംപാടം പോലീസിനു കൈമാറിയിരുന്നത്. എസ്.സി., എസ്.ടി. നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്.

കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതിനും ബൈക്ക് കവര്‍ച്ചയ്ക്കും നിലമ്പൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്. ക്രിമിനല്‍, ഗുണ്ടാ, മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയശേഷം പൂക്കോട്ടുംപാടത്തെ പോക്‌സോ കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (8 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (40 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (48 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends