Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയെ ജാതി തോട്ടത്തിൽ എത്തിച്ച് കടന്ന് പിടിച്ച് വായിൽ മുണ്ട് തിരുകി ശ്വാസം മുട്ടിച്ചു സാറേ.... എന്നിട്ടും കലിപ്പ് തീർന്നില്ല നഗ്നയാക്കി ലൈംഗിക അതിക്രമം നടത്തി:- കാലടി കാഞ്ഞൂരിൽ മൂന്നാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത് അയൽവാസിയുമായി മുമ്പുണ്ടായിരുന്ന പ്രണയം തുടർന്നതിലെ പക: രണ്ട്‌ ദാമ്പത്യ ബന്ധങ്ങളും തകർന്നത് പ്രതിയുടെ ലെെംഗിക വെെകൃതങ്ങൾ മൂലം: ഭർത്താവിന്റെ അമിത ലൈംഗിക വൈകൃതങ്ങളിൽ സഹികെട്ട രത്നവല്ലിയും പിരിയാമെന്ന് പലതവണ പറഞ്ഞതോടെ സംഭവിച്ചത് ഇങ്ങനെ....

29 JANUARY 2023 12:24 PM IST
മലയാളി വാര്‍ത്ത

കാലടി കാഞ്ഞൂരിൽ തമിഴ്‌നാട് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തെങ്കാശി സ്വദേശി രത്നവല്ലിയെ (35) കഴിഞ്ഞ ദിവസമാണ് ജാതിത്തോട്ടത്തിൽ കൊന്ന് തള്ളിയത്. സംഭവത്തിൽ ഭർത്താവ് മഹേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മഹേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പ്രതിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ മറുപടി പറഞ്ഞില്ല. ഇതോടെ പൊലീസിൻ്റെ സംശയം ബലപ്പെടുകയായിരുന്നു.

തുടർന്ന് പൊലീസ് ഇയാൾക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. അവിടെ വച്ച് മഹേഷ് കുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിലാണ് തൊട്ടടുത്തുള്ള ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ പൊലീസ് ജാതിത്തോട്ടത്തിൽ പരിശോധന നടത്തി. അവിടെ മൃതദേഹം കാണുകയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ചായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിൽ ലൈംഗികാതിക്രമവും നടന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വായിൽ മുണ്ടു തിരുകി കൈകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മഹേഷിന്റെ മൊഴി.

തെങ്കാശിയിലെ അയൽവാസിയുമായി രത്നവല്ലിക്ക് മുമ്പുണ്ടായിരുന്ന പ്രണയം തുടരുന്നതിലെ പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. രത്നവല്ലിയുടെ സഹോദരനും മഹേഷും പലവട്ടം ശാസിച്ചങ്കിലും ഇരുവരും ബന്ധം തുടർന്നു. കഴിഞ്ഞ പൊങ്കലിനും ഇവർ തെങ്കാശിയിൽ പോയിരുന്നു. കാമുകന്റെ കൂടെ പോകുമെന്ന് രത്നവല്ലി പലപ്പോഴും പറഞ്ഞിരുന്നതായി മഹേഷ് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പൊലീസിൽ എത്തി പരാതി നൽകിയ മഹേഷിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്നലെ മഹേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

 

കാലടി കാഞ്ഞൂരിൽ റൈസ്മില്ലിലും, കൂലിപ്പണിയുമായി വർഷങ്ങൾക്കു മുൻപേ എത്തിയതാണ് മഹേഷ് കുമാർ. എട്ടുവർഷം മുൻപാണ് രത്നവല്ലിയെ വിവാഹം കഴിക്കുന്നത്. തുടർന്ന് കാഞ്ഞൂരിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് രത്നവല്ലി മഹേഷ് കുമാറിനോട് പറഞ്ഞു. ഓണം അവധിക്ക് രത്നവല്ലി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി.


കാലടിയിൽ വച്ച് പരിചയപ്പെട്ട മുത്തുവെന്ന സേലം സ്വദേശിക്കൊപ്പം പോവുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടയിൽ പൊങ്കൽ അവധിക്ക് നാട്ടിൽ പോയ മഹേഷ് കുമാർ രത്നവല്ലിയെ കാലടിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ കാലടിയിൽ എത്തിയപ്പോഴും മുത്തുവിനൊപ്പം പോവുകയാണെന്ന് രത്നവല്ലി ആവർത്തിച്ചു. തുടർന്നാണ് പ്രകോപിതനായ പ്രതി വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് ഇവരെ കൊണ്ട് പോയി തുണി മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപെടുത്തിയത്.

കൊലപാതകത്തിന് പിന്നാലെ കാലടി പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകി. സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. മഹേഷ്കുമാറിന്റെ മൂന്നാം വിവാഹം ആണിത്. പ്രതിക്ക് 20 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. രത്നവല്ലിക്കു കുട്ടികൾ ഉണ്ടായിരുന്നില്ല. ഇവരുടെ സുഹൃത്ത് മുത്തുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രത്നവല്ലിക്ക് ഒരു കാലിന് സ്വാധീനക്കുറവുണ്ട്. വിവാഹിതനായ മഹേഷ് എട്ട് വർഷം മുമ്പ് രത്നവല്ലിയുമായി അടുത്തശേഷം ഭാര്യയും ഏകമകളും വേർപിരിഞ്ഞു. തോട്ടത്തിൽ ജാതിക്ക പെറുക്കുന്ന ജോലിയാണ് മഹേഷിന്. രത്നവല്ലി വീട്ടുജോലിക്കും പോകും.

 

കാഞ്ഞൂരിൽ വാടകയ്ക്കായിരുന്നു താമസം. ദമ്പതികൾക്ക് മക്കളില്ല.മഹേഷിന്റെ മൊഴികൾ പൊലീസ് അപ്പാടെ പൊലീസ് വിശ്വസിച്ചിട്ടില്ല. നേരത്തെയുള്ള രണ്ടു വിവാഹങ്ങളും പിരിഞ്ഞത് പ്രതിയുടെ ലെെംഗിക വെെകൃതങ്ങൾ മൂലമാണെന്നുള്ള വിവരവും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി രത്നവല്ലിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടിരുന്നു. മുത്തുവുമായുള്ള ബന്ധം രത്നവല്ലിയെ മാറ്റിയെന്നും മഹേഷ് കരുതി. ഫോണിലൂടെ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം കൂടിയെന്നും വാട്സ്ആപ്പ് ഉപയോഗം വർദ്ധിച്ചുവെന്നും മഹേഷ് സംശയിച്ചിരുന്നതായി സൂചനകളുണ്ട്.

തന്നോടുള്ള പെരുമാറ്റത്തിലും മാറ്റം വന്നുവെന്ന് മഹേഷ് കരുതി. രത്നവല്ലിയെ കൊലപ്പെടുത്തിയ ശേഷം മഹേഷ് കുമാർ മൃതദേഹത്തിനോട് ലെെംഗിക അതിക്രമവും നടത്തിയിരുന്നു. കൊന്നുകഴിഞ്ഞിട്ടും ഭാര്യയോടുള്ള പക അവസാനിച്ചില്ലെന്ന് പ്രതി വ്യക്തമാക്കിയതായാണ് സൂചനകൾ. നഗ്നമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊലപാതക ശേഷം മൃതദേഹത്തോട് മഹേഷ് കുമാർ ക്രൂരമായ ലൈംഗിക അതിക്രമവും നടത്തിയിരുന്നെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. അതേസമയം രത്നവല്ലിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുത്തുവിനോട് സ്റ്റേഷനിൽ ഹാജരാകുവാൻ പൊലീസ് അറിയിപ്പു നൽകിയിരുന്നു. രത്നവല്ലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends