ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; കാര്‍ പൂര്‍ണമായി കത്തിനശിച്ചു

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലപ്പുഴ ചന്തിരൂരിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പട്ടണക്കാട് സ്വദേശി വിഷ്ണുവിന്റെ കാർ ആണ് അപകടത്തിൽ പെട്ടത്. കാര്‍ ഓടിച്ച വിഷ്ണു അത്ഭുതകരമായി രക്ഷപ്പെട്ടു.
അതേസമയം കാര്‍ പൂര്‍ണമായി കത്തിനശിച്ചു. മാത്രമല്ല കഴിഞ്ഞദിവസം കോട്ടയം ഇല്ലിക്കല്‍കല്ലിന് സമീപം വിനോദസഞ്ചാരികളുടെ കാറും ഓട്ടത്തിനിടെ തീപിടിച്ചിരുന്നു. കയറ്റം കയറി വരുന്നതിനിടെ പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. പുക വരുന്നത് കണ്ട യാത്രക്കാര്‍ കാറിന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha























