മരണപ്പെട്ടത് ഹൃദയസ്തംഭനം മൂലം... മണ്ണാര്‍ക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ച്ചര്‍ മയോപ്പതി'എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്....

മരണപ്പെട്ടത് ഹൃദയസ്തംഭനം മൂലം... മണ്ണാര്‍ക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ച്ചര്‍ മയോപ്പതി'എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്....
ആറ് മണിക്കൂറോളം കൂട്ടിലെ വലയില്‍ കാല്‍ കുടുങ്ങി പുലി തൂങ്ങിക്കിടന്നു. ആ അവസ്ഥയില്‍ ആന്തരിക അവയവങ്ങള്‍ക്ക് രക്തസ്രാവമുണ്ടായി. തുടര്‍ന്നായിരുന്നു ഹൃദയസ്തംഭനമുണ്ടായത്.
നാലു വയസ്സുള്ള ആണ്‍പുലിയാണ് ചത്തതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
അതേസമയം കുന്തിപ്പാടം പൂവത്താനി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിനുള്ളില്‍ കണ്ടത്.
കൂട്ടില്‍ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകര്‍ത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തുകയും ചെയ്തു. ഇതിനിടെ, കൂട്ടിലെ ഇരുമ്പഴിക്കുള്ളില്‍ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിരുന്നു. പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഇതിനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. ഡോ. അരുണ്‍ സഖറിയ സ്ഥലത്ത് എത്തിയ ശേഷം മയക്കുവെടിവയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പുലിക്ക് ജീവന്‍ നഷ്ടമായത്.
" f
https://www.facebook.com/Malayalivartha























