മൂന്നാറിൽ സുഹൃത്തിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി; 25കാരനെ കാണാതായി

മൂന്നാറിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. സംഭവത്തിൽ ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. മൂന്നാർ ആറ്റുകാടിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയായ ശരവണനെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടരുകയാണ്.
അതേസമയം സംഭവ സമയം ശരവണൻ ഉള്‍പ്പെടെ 7 പേരാണ് മൂന്നാറിൽ എത്തിയത്. തുടർന്ന് ശരവണനും മറ്റൊരു സുഹൃത്തും ഒരുമിച്ചാണ് നടക്കാൻ പോയത്. നടന്ന ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha























