തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കവെ റേസിങ് ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ

തിരുവനന്തപുരത്ത് ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ലം വാഴമുട്ടത്ത് ആണ് സംഭവം.റേസിങ് ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് വീട്ടമ്മയായ പനത്തുറ സ്വദേശി സന്ധ്യ (55) മരിച്ചത്. മാത്രമല്ല ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം ഇന്ന് രാവിലെ എട്ടുമണിയോടെ ആണ് സംഭവം നടന്നത്. സന്ധ്യ റോഡ് മുറിച്ചു കടക്കുമ്പോൾ, അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവ സ്ഥലത്ത് തന്നെ സന്ധ്യ മരിച്ചു. തുടർന്ന് മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എന്നാൽ ഫോട്ടോ എടുക്കാനെത്തിയ യുവാവിന്‍റെ ബൈക്ക് ആണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ ആരോപിച്ചു. കൂടാതെ ബൈക്ക് റേസിങിനായി നിരവധി യുവാക്കൾ സ്ഥലത്ത് എത്തിയിരുന്നതായും, ഈ മേഖലയിൽ മിക്ക ദിവസങ്ങളിലും റേസിങ് ഉണ്ടാകാറുണ്ടെന്നും പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും നാട്ടുകർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























