കിണറ്റിലകപ്പെട്ട പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കിണറ്റിലകപ്പെട്ട പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.കേളകം സ്റ്റേഷന്‍ പരിധിയിലെ കണിച്ചാര്‍ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്.
ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം നടന്നത്. വീട്ടിലെ കിണറ്റില്‍ വീണ പൂച്ചയെ കയറില്‍ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ രാധ. സംസ്‌കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha























