പ്രമുഖ മതപണ്ഡിതനും മര്‍ഹൂം ഖാസി സി എം അബ്ദുല്ല മൗലവിയുടെ ഇളയ സഹോദരനുമായ സിഎം ഉബൈദുല്ലാഹ് മൗലവി അന്തരിച്ചു...

പ്രമുഖ മതപണ്ഡിതനും മര്‍ഹൂം ഖാസി സി എം അബ്ദുല്ല മൗലവിയുടെ ഇളയ സഹോദരനുമായ സിഎം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത കാസര്‍കോട് ജില്ലാ മുശാവറ മെംബറും ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
ദീര്‍ഘകാലം ദുബായില്‍ പള്ളി ജോലിയും അധ്യാപനവും തുടര്‍ന്നു. ചെമ്പരിക്ക ജുമാ മസ്ജിദ് ഖത്തീബായും സേവനം അനുഷ്ഠിച്ചു. അനാരോഗ്യം കാരണം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
പരേതനായ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്വിമ ഹജ്ജുമ്മയുടെയും ഇളയപുത്രനാണ്.
"
https://www.facebook.com/Malayalivartha























