നെടുമ്പാശേരി വിമാനത്താവളത്തില്‍ 36 ലക്ഷം രൂപയുടെ സ്വര്‍ണം ക്യാപ്‌സ്യൂളാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു...

നെടുമ്പാശേരി വിമാനത്താവളത്തില്‍ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മസ്‌കത്തില്‍നിന്നും എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
മൂന്ന് ക്യാപ്‌സ്യൂളാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകര്‍ത്തത്. പിടിച്ചെടുത്ത സ്വര്‍ണം 795 ഗ്രാം തൂക്കം വരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ആകെ മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണമിശ്രിതം ആണ് കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടന്‍ സല്‍മാനുല്‍ ഫാരിസില്‍ (21) നിന്നും 959 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി.
ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ബഹ്റൈന്‍ വഴി എത്തിയ മലപ്പുറം സ്വദശികളായ മൂന്ന് യാത്രക്കാരില്‍ നിന്നുമായി 3505 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടിച്ചത്. വള്ളുവമ്പ്രം സ്വദേശിയായ തയ്യില്‍ തൊടി നൗഷാദില്‍ (37) നിന്നും 1167 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ആമയൂര്‍ സ്വദേശിയായ കൊട്ടകോടന്‍ ജംഷീര്‍മോനില്‍ (36)നിന്നും 1168 ഗ്രാം സ്വര്‍ണ്ണമിശ്രിതവും പന്തല്ലൂര്‍ സ്വദേശിയായ കുവപ്പിലം മുഹമ്മദ് അസ്ലാമില്‍ (34)നിന്നും 1170 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ആണ് ലഭിച്ചത്.
"
https://www.facebook.com/Malayalivartha























