തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു; ഇയാള്‍, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം റിപ്പോർട്ട് ചെയ്തു. നാളെ ബാറിൽ വെച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. ആക്രമണത്തിൽ കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. മാത്രമല്ല ഇയാള്‍, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം തന്നെ കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ഒരാള്‍ക്ക് വെട്ടേറ്റിരുന്നു. സംഭവത്തിൽ ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ഇന്നലെ ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. എന്നാൽ വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു ആക്രമണം നടത്തിയത്. തുടർന്ന് വെട്ടാനുപയോഗിച്ച വടിവാള്‍ പൊലീസ് കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























