Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ് .എഫ്.ഐ എന്ന സംഘടനയിൽ പ്രവർത്തിച്ചുവെന്നതിൻ്റെ ഒറ്റ പ്രിവിലേജിൽ അന്തവും കുന്തവുമില്ലാത്ത മൊയന്തുകൾ പിൻവാതിൽ വഴി സമ്പാദിച്ച ഡോക്ടർ ഓഫ് ഫിലോസഫി എടുത്ത് പേരിനൊപ്പം ചേർത്ത് മരവാഴകളായി വിലസുന്ന പ്രബുദ്ധ കേരളത്തിന് ഡോ. ജെ.വി . വിളനിലം എന്ന പേര് ഉച്ചരിക്കാനുള്ള യോഗ്യതയില്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

29 JANUARY 2023 02:08 PM IST
മലയാളി വാര്‍ത്ത

എസ് .എഫ്.ഐ എന്ന സംഘടനയിൽ പ്രവർത്തിച്ചുവെന്നതിൻ്റെ ഒറ്റ പ്രിവിലേജിൽ അന്തവും കുന്തവുമില്ലാത്ത മൊയന്തുകൾ പിൻവാതിൽ വഴി സമ്പാദിച്ച ഡോക്ടർ ഓഫ് ഫിലോസഫി എടുത്ത് പേരിനൊപ്പം ചേർത്ത് മരവാഴകളായി വിലസുന്ന പ്രബുദ്ധ കേരളത്തിന് ഡോ. ജെ.വി . വിളനിലം എന്ന പേര് ഉച്ചരിക്കാനുള്ള യോഗ്യതയില്ല. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എസ് .എഫ്.ഐ എന്ന സംഘടനയിൽ പ്രവർത്തിച്ചുവെന്നതിൻ്റെ ഒറ്റ പ്രിവിലേജിൽ അന്തവും കുന്തവുമില്ലാത്ത മൊയന്തുകൾ പിൻവാതിൽ വഴി സമ്പാദിച്ച ഡോക്ടർ ഓഫ് ഫിലോസഫി എടുത്ത് പേരിനൊപ്പം ചേർത്ത് മരവാഴകളായി വിലസുന്ന പ്രബുദ്ധ കേരളത്തിന് ഡോ. ജെ.വി . വിളനിലം എന്ന പേര് ഉച്ചരിക്കാനുള്ള യോഗ്യതയില്ല.

ജോൺ വർഗ്ഗീസ് വിളനിലം എന്ന കേരളത്തിലെ എക്കാലത്തെയും മികച്ച വിദ്യാഭ്യാസ വിചക്ഷണൻ്റെ പി.എച്ച്.ഡി വ്യാജമാണെന്ന് ആരോപിച്ച് നാല് വർഷത്തോളം സമരം ചെയ്ത സംഘടനയാണ് എസ് .എഫ്.ഐ . തിരുവനന്തപുരം നഗരത്തെ വർഷങ്ങളോളം വിറപ്പിച്ച ആഭാസ സമരമായിരുന്നുവത്.

1992 ൽ കേരള സർവ്വകലാശാല വൈസ് ചാൻസലറായി ഡോ. ജെ.വി . വിളനിലം നിയമിതനായി. കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്ധ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം പഠന - ഗവേഷണം നടത്തിയതിന് ശേഷമാണ് അതേ സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഉയർന്നു വന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഡി ലിറ്റ് ബിരുദം നേടിയ അദ്ദേഹം, യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി.

അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധത്തിന് 1975 -ലെ ജയിംസ് മാർഖം പുരസ്കാരം ലഭിച്ചിരുന്നു. ഇംഗ്ലണ്ടിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്നും നേടിയ പിഎച്ച്ഡിയും സര്‍വകലാശാലയില്‍ നല്‍കിയ യോഗ്യതയാ രേഖയുടെ കൂടെ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഈ ഗവേഷണ പ്രബന്ധം വ്യാജമാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ സമരം ആരംഭിച്ചത്. എന്നാല്‍, യഥാര്‍ത്ഥ പ്രശ്നം ഗവേഷണ പ്രബന്ധമായിരുന്നില്ല. മറിച്ച്, ജെ വി വിളനിലം കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായിരിക്കുമ്പോഴാണ് സര്‍വകലാശാലയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കേരളാ യൂണിവേഴ്സിറ്റിയുടെ ഭൂമിയിലാണ് എകെജി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്.

പാട്ടത്തിനെടുത്ത ഭൂമി പിന്നീട് സര്‍വകലാശാലയ്ക്ക് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. എന്നാല്‍, ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുമായി വിളനിലം മുന്നോട്ട് പോയി. ഇതോടെ സിപിഎമ്മും കേരളാ വൈസ് ചാന്‍സ്‍ലറും തമ്മില്‍ രണ്ട് ചേരിയിലായി. ഇതോടെ വിളനിലത്തിനെതിരെ സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ രംഗത്തെത്തി. നഗരത്തിലെ സമര ആഭാസങ്ങൾക്ക് കൂട്ടായി DYFI ചേർന്നതോടെ വർഷങ്ങളോളം ജനജീവിതം ദുരിതമായിരുന്നു.

വൈസ് ചാന്‍സ്‍ലറെ സര്‍വകലാശാല വളപ്പില്‍ കേറ്റാതെ എസ്എഫ്ഐ വഴിയില്‍ തടഞ്ഞു. തെരുവുകളില്‍ പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. സര്‍വകലാശാലയിലേക്ക് പോകാന്‍ പറ്റാതായതോടെ ഡോ. ജെ. വി. വിളനിലം സ്വന്തം വീട്ടില്‍ സര്‍വകലാശാല സിറ്റിക്കേറ്റ് യോഗം വിളിച്ച് ചേര്‍ത്ത സംഭവം വരെയുണ്ടായി. തിരുവനന്തപുരത്ത് ഒരു ദിവസം മാത്രം 29 കെഎസ്ആർടിസി ബസ് ഉൾപ്പെടെ 37 വാഹനങ്ങളാണ് തകർത്തത്. സംസ്ഥാനത്തെ പല നഗരങ്ങളിലും ലാത്തിച്ചാർജ് നടന്നു. കടകൾക്കു നേരെ വ്യാപകമായി കല്ലേറു നടത്തിയതു മൂലം തിരുവനന്തപുരത്ത് കട തുറക്കാൻ വ്യാപാരികൾ ഭയപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ട് യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലാകുന്നതും പതിവായിരുന്നു.

എന്തിനോ വേണ്ടി തിളച്ച സാമ്പാർ പോലെ എന്തിനോ തുടങ്ങിയ സമരം നാണം കെട്ട് അവസാനിപ്പിക്കേണ്ടി വന്ന ഗതികേടും SFIക്ക് അവകാശപ്പെട്ടത്. , അക്കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ വിളനിലത്തെ ആറ് മാസത്തേക്ക് മാറ്റി നിര്‍ത്തി ഡോ. ഡി ബാബു പോളിനെ താത്കാലിക വി സി യായി നിയമിച്ചു. തുടര്‍ന്ന്, വിളനിലത്തിന്‍റെ പിഎച്ച്ഡി വ്യാജമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയമിച്ചു. സർക്കാർ നിയോഗിച്ച കമ്മീഷൻ ഡോ. വിളനിലത്തിന് ആവശ്യമായതിലും അധിക യോഗൃതയും പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യത മികച്ചതാണെന്നും കണ്ടെത്തിയതോടെ നാണംകെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു SFI. പിന്നീട്, വിസിയായി തിരിച്ചെത്തിയ ഡോ. ജെ. വി. വിളനിലത്തെ അതെ, എകെജി സെന്‍ററില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഇഎംഎസ് ആദരിക്കുകയും ചെയ്തു.

ഇടതുപക്ഷത്തിനൊപ്പം നടന്നതിൻ്റെ പേരിൽ മാത്രം കണ്ട അണ്ടനും അടകോടനും ഒക്കെ കോപ്പിയടിച്ച് ഡിഗ്രിയും മാസ്റ്റേഴ്സും നേടി, ഇടതുപക്ഷക്കാരായ ഗൈഡിനെ തപ്പിയെടുത്ത് ഗവേഷണമെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി ആനമണ്ടത്തരങ്ങൾ എഴുതി വച്ച് പുഷ്പം പോലെ Ph.D നേടി പേരിനൊപ്പം ഡോ. വാഴക്കുല എന്നൊക്കെ ചേർത്ത് ഞെളിഞ്ഞു നടക്കുന്നത് കണ്ട് യശ:ശരീരനായ ശ്രീ. വിളനിലം അങ്ങകലെയിരുന്ന് ചിരിക്കുന്നുണ്ടാവും. ആവശ്യമായതിലും അധിക യോഗ്യതയും ലോകത്തിലെ തന്നെ reputed ആയ സർവ്വകലാശാലയിൽ നിന്നും Ph.Dയും നേരായ മാർഗ്ഗത്തിൽ നേടിയതായിരുന്നുവല്ലോ ഈ വിദ്യാർത്ഥി സംഘടന ഇദ്ദേഹത്തിൽ കണ്ട തെറ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (8 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (40 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (48 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends