കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം, എറണാകുളം സ്വദേശി പിടിയിൽ

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. എറണാകുളം കുന്നത്ത്നാട് ഓടക്കാലി പൊടിപ്പാറയിൽ വീട്ടിൽ അനീഷി(43)നെ ഏരൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പതിനാലുകാരിയായ പെൺകുട്ടി വിവരം സ്കൂളിൽ അധ്യാപകരെ അറിയിച്ചതിനെ തുടർന്ന്, ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം ഏരൂർ പൊലീസിൽ അറിയിക്കുകയുമായിരുന്നു.പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് രാത്രി അയിലറയിൽ നിന്ന് പ്രതിയെ പിടികൂടി.
ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ശരലാൽ, ഗ്രേഡ് എസ്. ഐ മധു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, അരുൺ, സിവിൽ പോലീസ് ഓഫീസർമാരായ ആദർശ്, നജീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























