Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

തിരിച്ചുകൊത്തുന്നു... ധൂര്‍ത്ത് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവിന് പുതിയ കാര്‍; പ്രതിപക്ഷ നേതാവിനെ വെള്ള പൂശി വാര്‍ത്ത നല്‍കിയവരെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍; വിവാദം കൊഴുക്കുന്നു

30 JANUARY 2023 09:15 AM IST
മലയാളി വാര്‍ത്ത

മന്ത്രിമാര്‍ക്ക് പുതിയ കാര്‍ വാങ്ങിയപ്പോള്‍ വിവാദമായി. എന്തിന് പി ജീയരാജന് പുതിയ കാര്‍ വാങ്ങിയതും വിവാദമായി. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പുതിയ കാര്‍ വാങ്ങിയപ്പോള്‍ വെള്ളപൂശി വാര്‍ത്ത നല്‍കിയതിനെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍.

ധൂര്‍ത്ത് ആരോപിച്ചു സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാര്‍ ഉപയോഗിക്കുന്നുവെന്ന രീതിയിലാണ് വിമര്‍ശനം. അതെ സമയം പുതിയ കാര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ വിശദീകരണം. പഴയ കാര്‍ രണ്ടേ മുക്കാല്‍ ലക്ഷം കിലോ മീറ്റര്‍ ഓടിയ സാഹചര്യത്തില്‍ ടൂറിസം വകുപ്പ് സ്വന്തം നിലക്ക് പുതിയ കാര്‍ നല്‍കുകയായിരുന്നുവെന്നും വി ഡി സതീശന്റെ ഓഫീസ് വിശദീകരിക്കുന്നു.

ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ പത്തു കാറില്‍ ഒന്നാണ് പ്രതിപക്ഷ നേതാവിന് അനുവദിച്ചത്. ഇന്നോവ ക്രിസ്റ്റ് കാറാണ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സഞ്ചരിക്കാന്‍ പുതിയതായി അനുവദിച്ചത്. മുമ്പ് ഉപയോഗിച്ച കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയതുകൊണ്ടാണ് പുതിയ കാര്‍ അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോഗിച്ചിരുന്നത്.

ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന് പുതിയ കാര്‍ അനുവദിച്ചത്. നേരത്തെ ഗവര്‍ണര്‍ക്കും പുതിയ കാര്‍ അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. വാഹനം മാറ്റാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ടൂറിസം വകുപ്പ് കാലാവധി കഴിഞ്ഞ വാഹനം ചട്ടപ്രകാരം മാറ്റി നല്‍കാറുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവിനും പുതിയ കാറ് അനുവദിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിനെ കുറിച്ച് നിരന്തരം ആരോപണമുന്നയിക്കുന്ന സതീശന്‍ പുതിയ കാര്‍ ഉപയോഗിക്കുന്നതിനെതിനെയാണ് സമൂഹ്യമാധ്യമങ്ങളിലടക്കം ചിലര്‍ ചോദ്യം ചെയ്യുന്നത്.

സൈബര്‍ സഖാക്കള്‍ പ്രചരിക്കുന്നത് ഇങ്ങനെ

ഇതാണ് ശെരിയായ റിപ്പോര്‍ട്ടിംഗ്...അഭിനന്ദങ്ങള്‍....

1-നോക്കു ഈ വാര്‍ത്തയില്‍ കാറിന്റെ വില കാല്‍ക്കോടി എന്ന് എവിടെയെങ്കിലുമുണ്ടോ....?

2- കാല്‍ക്കോടിയ്ക്ക് ബുള്ളറ്റ് പ്രൂഫ് എന്ന് എന്ന് എവിടെയെങ്കിലുമുണ്ടോ..?

3- സമ്പത്തിക ഞെരുക്കത്തിനിടയിലും പ്രതിപക്ഷ നേതാവിന് ആഡബരക്കാര്‍ എന്നുണ്ടോ....?

ഇതൊന്നുമില്ല, പക്ഷെ ചില വാര്‍ത്തകളില്‍ മാത്രം കാണാത്ത മറ്റ് ചിലത് ഇതിലുണ്ട്, അത് ഇവയാണ്..

1- പ്രതിപക്ഷ നേതാവിന് നല്‍കുന്ന കാര്‍ ടൂറിസം വകുപ്പിന്റേത് ആണ്...

പിണറായി വിജയന്‍ മുതല്‍ പി ജയരാജന്‍ മുതലുള്ളവര്‍ക്ക് പിന്നെ സ്വന്തം പേരില്‍ ആയിരുന്നു വാങ്ങി നല്‍കിയിരുന്നത്..!

2- കാര്‍ രണ്ടേ മുക്കാല്‍ ലക്ഷം കിലോ മീറ്റര്‍ ഓടിയ വാഹനം ആയിരുന്നു.

ബാക്കി എല്ലാവരും കാര്‍ ഓടാതെ ഒതുക്കി ഇട്ടിരിക്കുവായിരുന്നു...

3- പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ രമേശ് ചെന്നിത്തല ഉപയോഗിച്ച കാര്‍ ആയിരുന്നു വി ഡി സതീശന് നല്‍കിയിരുന്നത്..!

ജയരാജന്‍ ഒക്കെ മുന്‍ ചെയര്‍മാന്‍ ഉപയോഗിച്ച കാറിന് പകരം വീട്ടില്‍ നിന്നും കൊണ്ട് വന്ന വാഹനം ആയിരുന്നു ഉപയോഗിച്ചിരുന്നത്..!

ഇനി ഈ വാര്‍ത്തയില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ട മൂന്ന് കാര്യങ്ങള്‍..!

1- മന്ത്രിമാരും പ്രതിപക്ഷ നേതാവും ചെയര്‍മ്മാന്മാരും എല്ലാവരും ഉപയോഗിക്കുന്ന കാറിന്റെ ഉടമസ്ഥാവകാശം ആ വ്യക്തിയ്ക്ക് അല്ല, ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന് ആണ്..

2- കാലപ്പഴക്കം വന്നാല്‍ അത് മാറ്റി പുതിയ വാഹനം വാങ്ങേണ്ടത് ആണ്.

3- നിലവില്‍ ഇരിക്കുന്ന് ആള്‍ മാറി പുതിയ ആള്‍ വരുമ്പോള്‍ ആ വാഹനം പുതുതായി വരുന്ന ആളിന് നല്‍കുന്നതാണ്, അയാള്‍ക്ക് പദവി ഒഹിയുമ്പോള്‍ വീട്ടില്‍ കൊണ്ട് പോകന്‍ കഴിയില്ല എന്ന് ചുരുക്കം...!

ഒറ്റ വാര്‍ത്തയില്‍ നിന്നും എന്തോരം അറിവുകള്‍ ലഭിച്ചു..!

വാല്‍: കഴിഞ്ഞ ദിവസം എങ്ങാണ്ട് ഭോപ്പാലില്‍ ഒരു മാപ്രയെ തൂണില്‍ കെട്ടിയിട്ട് തല്ലി എന്ന് ഒരു വാര്‍ത്ത കണ്ടിരുന്നു.

ഒന്നുമില്ല...ചുമ്മാ പറഞ്ഞെന്നേയുള്ളൂ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (15 minutes ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (1 hour ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (1 hour ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (2 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (2 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (4 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (4 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (4 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (4 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (4 hours ago)

CHANDRAYAN 3 എങ്ങനെ ഇത് സംഭവിച്ചു  (4 hours ago)

PM MODI മോദിയുടെ അടുത്ത ലക്ഷ്യം മമത  (4 hours ago)

ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരു  (5 hours ago)

അനന്തപുരിയെ വികസിപ്പിക്കും; ബിജെപി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുമെന്ന് ബിജെപി സ്ഥാനാർഥി കരമന അജിത്ത്  (5 hours ago)

Malayali Vartha Recommends