വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണവും; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസ്

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട ദില്ലിയിലെ നിയമ സ്ഥാപനത്തിന്‍റെതാണ് വക്കീല്‍ നോട്ടീസ്. വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
മാത്യു കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ച സാഹചര്യത്തിലാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നോട്ടീസില്‍ ഉന്നയിക്കുന്നത്, പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളില്‍ രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് . ഇല്ലെങ്കില്‍ ദില്ലി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
അതേസമയം കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം രംഗത്ത് വരികയായിരുന്നു . മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം മാത്യു കുഴൽനാടൻ ഉന്നയിച്ചു . ഈ സാഹചര്യത്തിലാണ് എം എൽ എയെ വെട്ടിലാക്കി കൊണ്ട് സിപിഎം രംഗത്ത് വന്നത്. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആരോപിച്ചത്.
മാത്രമല്ല മറ്റു പല ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു . കള്ളപ്പണം വെളുപ്പിക്കൽ നികുതി വെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളാണ് എം എൽ എയ്‌ക്കെതിരെ സിപിഎം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു.
https://www.facebook.com/Malayalivartha























