നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല... എം വി ഗോവിന്ദന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍

തനിയ്‌ക്കെതിരെ ഉയര്‍ത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍. മൂന്നാറില്‍ താന്‍ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിര്‍മാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. പട്ടയഭൂമിയില്‍ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കുമ്പോഴാണ് നിയമലംഘനമാവുന്നത്.
നിലവില്‍ ചിന്നക്കനാലില്‍ പണിതത് റസിഡന്‍ഷ്യല്‍ പെര്‍മിറ്റിലുള്ള കെട്ടിടമാണ്. അത് നിയമവിധേയമാണ്. എന്നാല്‍ എം വി ഗോവിന്ദന്‍ തനിയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ എ കെ ജി സെന്റര്‍ പട്ടയ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടമാണെന്നാണ് കുഴല്‍നാടന്റെ ആരോപണം.
വീണയ്ക്കെതിരായ ആരോപണം പ്രതിരോധിക്കാനാണ് ഗോവിന്ദന്‍ ശ്രമിക്കുന്നതെന്നും താന്‍ ലൈസന്‍സ് പ്രകാരമാണ് ഹോംസ്‌റ്റേ നടത്തിയതെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. 'നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അഭിഭാഷകവൃത്തിയ്ക്ക് പുറമെ മറ്റൊരു ബിസിനസും നടത്തിയിട്ടില്ല.
ഒമ്പത് കോടിയുടെ വിദേശ നിക്ഷേപം ഇല്ല. കമ്പനിയില്‍ ഓഹരിയുണ്ട്. അതിന്റെ മൂല്യമാണിത്. എം വി ഗോവിന്ദന്‍ പുകമറ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ ജില്ലാ സെക്രട്ടറിമാര്‍ക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഇല്ലെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha























