നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇ ഡി;കള്ളപ്പണ കേസ് പ്രതിയുമായുള്ള ബന്ധം പണിയായി,ഐ ആര്‍ എസ് ഉദ്യോഗസ്ഥനില്‍ നിന്ന് ആഭരണങ്ങള്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ സ്വീകരിച്ചു,അന്വേഷണം നവ്യയിലേക്ക് എത്തിയിരിക്കുകയാണ്,സച്ചിന്‍ സാവന്തുമായ് സൗഹൃദം മാത്രമെന്ന് നടിയുടെ മൊഴി

നടി നവ്യാ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായുള്ള സൗഹൃദമാണ് നടിക്ക് പണിയായിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി ബന്ധമെന്നാണ് ഇഡി ആരോപിക്കുന്നത്. സച്ചിന്‍ സാവന്ത് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായാണ് ഇഡി കണ്ടെത്തല്‍. ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍, സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. കേസില്‍ അന്വേഷണം തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതാണ് നവ്യയ്ക്ക് കുരുക്കാകുന്നത്. നടിക്ക് സച്ചിനുമായ് അടുത്ത ബന്ധമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. നടിയെ കാണാന്‍ സാവന്ത് 8-10 തവണ കൊച്ചിയില്‍ പോയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇഡിക്ക് നവ്യ മൊഴി നല്‍കിയിരിക്കുന്നത്. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിനെ ജൂണ്‍ 27ന് ലഖ്നൗവില്‍ വെച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. സാവന്ത് മുമ്പ് ഇഡി മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലയളവില്‍ സച്ചിന്‍ തന്റെ അറിയപ്പെടുന്നതും നിയമപരവുമായ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നല്‍കിയ സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇഡിയുടെ ശ്രമം.
നടിയെ കൂടാതെ സാവന്തിന്റെ മറ്റൊരു സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ സച്ചിന്‍ സാവന്തിന്റെ മൊബൈല്‍ ഡാറ്റ, ചാറ്റുകള്‍ എന്നിവ ശേഖരിച്ചപ്പോഴാണ് താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സൗഹൃദത്തിന്റെ ഭാഗമായി സച്ചിന്‍ തനിക്ക് ചില ആഭരണങ്ങള്‍ സമ്മാനിച്ചതായി താരവും വ്യക്തമാക്കിയിട്ടുണ്ട്. ബിനാമി സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍, അദ്ദേഹത്തിന്റെ സാമ്പത്തികവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇഡി അന്വേഷണം. ഏകദേശം 1.25 കോടി രൂപയുടെ നിക്ഷേപം സ്രോതസ് വെളിപ്പെടുത്താനാകാത്ത രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഈ നിക്ഷേപങ്ങള്‍ ഒരു ഡമ്മി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്നും കണ്ടെത്തി. അദ്ദേഹത്തിന്റെ പിതാവും ഭാര്യാ സഹോദരനും ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലായിരുന്നു സ്വത്ത് സമ്പാദനം. പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള ഫണ്ടുകള്‍ വ്യക്തിഗത വായ്പകളായും മറ്റ് ബാങ്ക് വായ്പകളുമായിട്ടാണ് കാണിച്ചിരുന്നത്. ഡമ്മി കമ്പനിയുടെ പേരിലാണെങ്കിലും, നവി മുംബൈയിലാണ് ഒരു ഫ്‌ലാറ്റ് സ്ഥിതി ചെയ്തിരുന്നത്. സച്ചിന്‍ സാവന്ത് ഇതിന്റെ യഥാര്‍ത്ഥ ഉടമയെന്നും ഇഡി കണ്ടെത്തി. ഒരു സുഹൃത്തിന്റെ പേരില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങിയെന്ന ആരോപണവും ഏജന്‍സി അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























