സിപിഎം നേതാക്കള്‍ ഇരന്നുവാങ്ങുകയാണ്;അച്ചു ഉമ്മനെ തോണ്ടാന്‍ പോയി മേടിച്ചുകൂട്ടി കുഴല്‍നാടനും പണി കൊടുത്തു,നേതാക്കന്മാര്‍ക്ക് കേസോട് കേസ്,മാത്യു കുഴല്‍നാടന്റെ കമ്പനി വക സിപിഎം നേതാവിന് പണി,സഖാക്കളെല്ലാം ലോക തോല്‍വികള്‍

സിപിഎം നേതാക്കള്‍ക്കിപ്പോള്‍ കേസോട് കേസാണ്. ആവശ്യമില്ലാതെ വേണ്ടത്തിടത്തൊക്കെ തലയിടാന്‍ പോകും എന്നിട്ട് ഇരന്നുമേടിക്കും. അച്ചു ഉമ്മനെ തോണ്ടാന്‍ പോയി നേതാക്കള്‍ക്ക് കേസ്. ഇപ്പോള്‍ മാത്യു കുഴല്‍നാടന് പണി വെക്കാന്‍ ചെന്ന് വീണ്ടും കേസ്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനെതിരെ അപകീര്‍ത്തിക്കേസുമായി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ പങ്കാളിയായ നിയമ സ്ഥാപനം. 2.50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 'കെഎംഎന്‍പി ലോ' എന്ന സ്ഥാപനമാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.
നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നുമാണ് ആവശ്യം. ഇതിനു തയാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മോഹനന് സുപ്രീം കോടതി അഭിഭാഷകന്‍ മുഖേന നല്‍കിയ നോട്ടിസില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരെ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയതിനു പിന്നാലെ, സി.എന്‍.മോഹനന്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് മാത്യു കുഴല്‍നാടന്‍ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്.
എന്നാല്‍, മോഹനന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കമ്പനിയുടെ നിലപാട്. മോഹനന്‍ ഉന്നയിച്ചതുപോലെ കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്നും ദുബായില്‍ ഓഫിസ് ഇല്ലെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമമേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത് അപകീര്‍ത്തികരമാണെന്നും നോട്ടിസില്‍ പറയുന്നു. സിപിഎമ്മിനെ പൊള്ളിച്ച ചില ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് സിപിഎമ്മുകാര്‍ക്ക് കുഴല്‍നാടന്‍ കണ്ണിലെ കരടായത്. പ്രത്യേകിച്ച് കുഴല്‍നാടന്‍ വീണയെ ചോദ്യം ചെയ്തത് സഖാക്കള്‍ക്ക് പിടിച്ചില്ല. പിന്നെ കുഴല്‍നാടന് നേരെ വേട്ടയാടല്‍ തുടങ്ങിയത്. ഭൂപതിവ് ചട്ടം ലംഘിച്ചെന്നും പറഞ്ഞ് കുഴല്‍നാടന് പിന്നാലെ പോയി. അപ്പോഴും പണി കിട്ടി ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം ഓഫീസ് ഭൂപതിവ് ചട്ടംലംഘിച്ച് കെട്ടിപ്പൊക്കുന്ന വിവരം പുറത്ത് വന്നു. കോടതി ചെവിക്ക് പിടിക്കുകയും ചെയ്തു.
അച്ചു ഉമ്മനെ തോണ്ടാന്‍ ചെന്നപ്പോള്‍ അവിടുന്നും സഖാക്കള്‍ക്ക് പണി കിട്ടി. സൈബര്‍ ആക്രമണത്തിനെതിരെ അച്ചു ഉമ്മന്‍ നിലപാട് കടുപ്പിച്ചതോടെ മാളത്തില്‍ നിന്ന് പലരും പുറത്തേക്ക്. ഒരറ്റത്തൂന്ന് മാപ്പ് പറച്ചില്‍ തുടങ്ങിയിട്ടുണ്ട്. അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച മുന്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തി. മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മന്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ക്ഷമാപണം. സൈബറിടത്തില്‍ ആരേയും എന്തും വിളിച്ച് പറയാമെന്ന അഹങ്കാരമാണ് സിപിഎമ്മുകാര്‍ക്ക്. പലരും ഇവരെ ഭയന്ന് നിയമ നടപടിക്ക് പോകാറില്ല. എന്നാല്‍ അച്ചു ഉമ്മന്‍ നെഞ്ചുംവിരിച്ച് നിന്നതോടെ സഖാക്കള്‍ ഇങ്ങ് താഴെ വന്നിട്ടുണ്ട്. ആളും തരവും അറിഞ്ഞ് കളിക്കാന്‍ നിന്നില്ലെങ്കില്‍ ദേ ഇതുപോലെ പണി കിട്ടും.
'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇട്ട കമന്റ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ്' ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിയമ നടപടിയിലേക്ക് കടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന അച്ചു, അധിക്ഷേപം നടുത്തതോടെയാണ് പരാതി നല്‍കാന്‍ തയ്യാറായത്. പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും അച്ചു പരാതി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് ലിങ്കുകളും സ്‌ക്രീന്‍ഷോട്ടുകളും അടക്കമാണ് സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോ?ഗസ്ഥനായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പരാതി നല്‍കിയത്. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha























