ജയസൂര്യയുടെ സ്ഥലം ഉടന്‍ അളക്കും;സര്‍ക്കാരിനെ വിമര്‍ശിച്ചിട്ട് ഒരുത്തനും ഞെളിഞ്ഞ് നടക്കണ്ട,കൃഷിമന്ത്രിയെ താങ്ങിയ ജയസൂര്യയ്ക്ക് മുട്ടന്‍ പണി?,സഖാക്കള്‍ നടന്റെ അടിവസ്ത്രത്തിന്റെ വില വരെ തപ്പും,സോഷ്യല്‍മീഡിയയില്‍ സര്‍ക്കാരിന് പൊങ്കാല

വേദിയിലിരുത്തി കൃഷി മന്ത്രിയെ വെള്ളംകുടിപ്പിച്ച ജയസൂര്യയ്ക്ക് പണി വരുന്നുണ്ട്. ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കും. അളക്കണ്ടെങ്കില്‍ പറഞ്ഞത് മാറ്റി പറഞ്ഞോ. സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളാണ് നടക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിച്ച ജയസൂര്യ തീര്‍ന്നെന്ന് സര്‍ക്കാരിനിട്ട് പൊങ്കാല. പ്രതിപക്ഷത്തെ രാഹുല്‍ മാങ്കൂട്ടത്തിലും, വിടി ബല്‍റാമും ആണിപ്പോള്‍ സര്‍ക്കാരിനെ പരിഹസിച്ചിരിക്കുന്നത്. ഇതുമാത്രമല്ല സോഷ്യല്‍മീഡിയയില്‍ വന്‍ ട്രോളാണ് ഉയരുന്നത്. ജയസൂര്യയുടെ സിനിമ സഖാക്കള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം. ഇതിപ്പോള്‍ പരിപാടിക്ക് ജയസൂര്യയെ വിളിച്ച് സ്വയം എയറില്‍ക്കേറിയിരിക്കുകയാണ് സര്‍ക്കാര്‍.
കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവും വേദിയിലിരിക്കുമ്പോഴായിരുന്നു ജയസൂര്യയുടെ മറുപടി. നെല്ലിന്റെ വില കിട്ടിയില്ല ഓണത്തിന് കര്‍ഷകന് പട്ടിണി എന്നായിരുന്നു ജയസൂര്യയുടെ കിടിലന്‍ പ്രസ്താവന. ഇതിന് പിന്നാലെ വിഡിയോ ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ജയസൂര്യയ്ക്കെതിരെ സര്‍ക്കാരിന്റെ പ്രതികാരനടപടി ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കുറിപ്പുകള്‍. 'ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്', വൈറലായ വിഡിയോ പങ്കുവച്ച് വി.ടി ബല്‍റാം കുറിച്ചു.
''സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം'', എന്നായിരുന്നു ജയസൂര്യയുടെ ചിത്രം പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്. നെല്ലിന്റെ പണം കിട്ടാതെ ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം െപാതുവേദിയില്‍ പറഞ്ഞായിരുന്നു താരത്തിന്റെ വിമര്‍ശനം. ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണ് തന്നെ െകാണ്ട് ഇത് പറയിപ്പിച്ചതെന്നും ജയസൂര്യ പറയുന്നു.
''കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണം.' ഇതാണ് ജയസൂര്യ പറഞ്ഞത്. സംഭവം കേറി ക്ലിക്കായി സര്‍ക്കാര്‍ എയറിലുമായ്. ഇപ്പോള്‍ ട്രോള്‍ മഴയാണ്.
ഞങ്ങളുടെ സൈബര്‍ ശക്തി നിനക്ക് അറിയില്ല കേറി മെഴുകെടാ...ഗോപാലാ.....നീ പോയി ജയസൂര്യയുടെ സ്ഥലം അളക്കാനുള്ള ആളെ റെഡിയാക്കണം. അവന്‍ ഇടുന്ന അണ്ടര്‍വയറിന്റെ വില വരെ ഞാന്‍ പൊക്കിയിരിക്കും സഖാവേ... സംസ്ഥാന ദ്രോഹി പട്ടം കൊടുക്കാന്‍ മറക്കരുത് സഖാക്കളെ....മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആരോപണം ഉന്നയിച്ചാല്‍ അവരുടെ വസ്തു ഫ്രീയായ് അളന്ന് തിട്ടപ്പെടുത്തി തരുന്നതാണ്. കേരളത്തില്‍ മാത്രം ഈ സൗജന്യം. കൊടുത്ത അവാര്‍ഡ് തിരിച്ചെടുക്കാന്‍ സാധ്യതയുണ്ട്. നാളെ മുതല്‍ ദേശാഭിമാനിയിലും കൈരളിയിലും അന്തം സൈബര്‍ ഗ്രൂപ്പുകളിലും ജയസൂര്യ..ട്രൗസര്‍ 10 ലക്ഷം.....വാച്ച് 15 ലക്ഷം, ജുബ്ബ 15 ലക്ഷം, ചെരുപ്പ് മൂന്ന് ലക്ഷം,ഹോട്ടല്‍മുറി ദിവസ വാടക 1 ലക്ഷം. മുഖ്യമന്ത്രി...ജയസൂര്യ കായല്‍ നികത്തിയ കേസ് നാളെ തന്നെ കുത്തിപ്പൊക്കണം. തുടങ്ങി ട്രോളോട് ട്രോള്‍. ഇതിന് മുന്‍പും ജയസൂര്യ സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. അന്ന് റോഡിലെ കുണ്ടും കുഴിയിലും മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയാണ് താങ്ങിയത്. ഇന്നിപ്പോള്‍ അടുത്ത പണി.
https://www.facebook.com/Malayalivartha























