Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനിട്ട് പൊട്ടിച്ച് മാത്യു കുഴല്‍നാടന്‍;എകെജി സെന്ററിന്റെ ചട്ടല ലംഘനം തന്നെ ചോദ്യം ചെയ്തു,ഇനി മേലില്‍ ഗോവിന്ദന്‍ കുഴല്‍നാടനോട് മുട്ടാന്‍ നില്‍ക്കില്ല,മറുപടി പറയാനില്ലാതെ സഖാക്കള്‍ മാളത്തിലൊളിച്ചു,സൈബര്‍ പോരാളികള്‍ ക്യാപ്‌സൂള്‍ ഉണ്ടാക്കുന്ന തിരക്കില്‍

30 AUGUST 2023 09:52 PM IST
മലയാളി വാര്‍ത്ത

More Stories...

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

മാത്യു കുഴല്‍നാടനെ പൂട്ടാന്‍ ചോദ്യവും ചോദിച്ച് വന്നതാ പക്ഷെ എംവി ഗോവിന്ദനിട്ട് പൊട്ടിച്ച് കുഴല്‍നാടന്‍. മിസ്റ്റര്‍ ഗോവിന്ദന്‍ എനിക്കെതിരെ ഞെളിഞ്ഞിരുന്ന് വാര്‍ത്താ സമ്മേളനം നടത്തിയ എകെജി സെന്റര്‍ നിയമവിരുദ്ധമായി നിര്‍മിച്ചത്. ഇതിപ്പോ മാത്യു കുഴല്‍നാടനിട്ട് പണി വെക്കാന്‍ പോയിട്ട് മേടിച്ച് കൂട്ടുന്നതെല്ലാം സഖാക്കളാണ്. കുഴല്‍നാടന്‍ ഭൂപതിവ് ചട്ടം ലംഘിച്ചെന്നും പറഞ്ഞ് കത്തിക്കയറി വന്നപ്പോള്‍ ഇടുക്കി ശാന്‍പാറയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് ചട്ടം ലംഘിച്ച് പണിയുന്നതിന്‍രെ തെളിവടക്കം പുറത്ത് വന്നു. കോടതി ക്ലിപ്പിടുകയും ചെയ്തു. ഇപ്പോള്‍ സഖാക്കളുടെ തറവാട് എകെജി സെന്ററിന്റെ തന്നെ ചട്ടലംഘനം വലിച്ച് പുറത്തിട്ടിരിക്കുകയാണ് കുഴല്‍നാടന്‍.

എംവി ഗോവിന്ദന്റെ വെല്ലുവിളിയ്ക്ക് നല്ല കിടിലന്‍ മറുപടിയുമായാണ് കുഴല്‍നാടന്‍ രംഗത്ത് വന്നിരിക്കുന്നത്. മൂന്നാറില്‍ താന്‍ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിര്‍മാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മൂന്നാറിലെ പല റിസോര്‍ട്ടുകളും നിര്‍മാണ പ്രവൃത്തികളും ഭൂനിയമം ലംഘിച്ചു കൊണ്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തന്നോട് ചോദിച്ചത്. പട്ടയഭൂമിയില്‍ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കുമ്പോഴാണ് നിയമലംഘനമാവുന്നത്. നിലവില്‍ ചിന്നക്കനാലില്‍ പണിതത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റിലുള്ള കെട്ടിടമാണ്. അത് 100 ശതമാനം നിയമവിധേയമാണ്. എന്നാല്‍ എം.വി. ഗോവിന്ദന്‍ തനിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ എകെജി സെന്റര്‍ പട്ടയ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടമാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

ചിന്നക്കനാലിലെ ഭൂമി വാങ്ങിയതില്‍ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. റിസോര്‍ട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പ്രകാരം നിര്‍മിച്ചതിനാലാണ്. ഭൂമി നിയമവിരുദ്ധമായി മണ്ണിട്ടു നികത്തി എന്നതിന് കൃത്യമായ മറുപടി ഇതിനോടകം പലതവണ നല്‍കിയിട്ടുണ്ട്. അഭിഭാഷക വൃത്തിയോടൊപ്പം നിയമവിരുദ്ധമായി ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല. ഒന്‍പതു കോടിയുടെ വിദേശ നിക്ഷേപമുണ്ടെന്നു പറഞ്ഞിട്ടില്ല. വിദേശത്തെ ഒരു സ്ഥാപനത്തില്‍ തനിക്കുള്ള 24 ശതമാനം പങ്കാളിത്തത്തേക്കുറിച്ചാണ് പറഞ്ഞത്. അതിന്റെ മാര്‍ക്കറ്റ് വില ഏകദേശം ഒന്‍പത് കോടി വരുമെന്നാണ് പറഞ്ഞത്. അല്ലാതെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകനോ രാഷ്ട്രീയക്കാരനോ ആയി പരമാവധി സുതാര്യമായാണ് ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. എല്ലാ രേഖകളും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ നല്‍കിയിട്ടുണ്ട്. പൊതുജനത്തിനു മുന്‍പില്‍ പുകമറ സൃഷ്ടിക്കാനാണ് നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചെന്ന് വീണ്ടും ആരോപിക്കുന്നത്. തോമസ് ഐസക് പിന്മാറിയ സ്ഥിതിക്ക് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നേരിട്ടുവന്ന് പരിശോധിക്കാം.

പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കായി ഞാന്‍ ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഈ ആരോപണങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ചെറുക്കാന്‍ വേണ്ടിയാണ്. സിപിഎമ്മിന്റെ മുഴുവന്‍ ഊര്‍ജവും ധാര്‍മിക ബലവും പാരമ്പര്യവും എല്ലാം ഇതിനായി ഉപയോഗിക്കുകയാണ്. ഈ അവസരത്തില്‍ സിപിഎം എന്ന പാര്‍ട്ടി എവിടെയെത്തി നില്‍ക്കുകയാണ്? കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും സിപിഎം പ്രതിപക്ഷത്ത് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ പാര്‍ട്ടി ഇന്നു തകര്‍ച്ചയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്.

സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരായാണ് ഇന്നു പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരും അനധികൃത സ്വത്ത് സമ്പാദിക്കരുതെന്നുള്ള പ്രമേയം പലതവണ സിപിഎം സമ്മേളനങ്ങളില്‍ പാസാക്കിയതാണ്. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സിപിഎമ്മിന് പറയാനാവുമോ? ഇടുക്കിയിലെ സി.വി.വര്‍ഗീസാണ് രണ്ടാമത്തെ ആള്‍. ഇവര്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ തയ്യാറാണോ? കുറഞ്ഞപക്ഷം പാര്‍ട്ടിക്കാരോടെങ്കിലും ഇക്കാര്യം പറയാന്‍ നിങ്ങള്‍ക്കാകുമോ? ഇതിന്റെ യാഥാര്‍ഥ്യം പുറത്തുവന്നാല്‍ നിങ്ങള്‍ ഉടുതുണിയില്ലാത്ത അവസ്ഥയിലാകും. ഇതു ചോദിക്കാന്‍ സിപിഎമ്മില്‍ ഒരാളുപോലും ഇല്ല.'' കുഴല്‍നാടന്‍ പറഞ്ഞു. സിപിഎമ്മിന്റെ വായടപ്പിക്കുന്ന ചോദ്യങ്ങള്‍ വീണ്ടും ചോദിച്ച് കുഴല്‍നാടന്‍.

വീണയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴല്‍നാടനെ വേട്ടയാടി തുടങ്ങിയത്. വീണയുടെ തല്ലിപ്പൊളി കമ്പനി അത് അഴിമതി നടത്താന്‍ വേണ്ടി മാത്രമുള്ളൊരു മറയാണ്. അതാണ് കുഴല്‍നാടന്‍ വലിച്ച് പുറത്തിട്ടത്. സിപിഎമ്മുകാരുടെ മൂട്ടിലിട്ട് പൊട്ടിച്ചു തീയും പുകയും ആളിയതോടെ സഖാക്കള്‍ക്ക് പൊള്ളി. എങ്ങനെയും കുഴല്‍നാടനെ ഒതുക്കണം എന്നായി. പക്ഷെ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും പറ്റുന്നില്ല. സിപിഎമ്മിടുന്ന കുരുക്കില്‍ നിന്ന് പുഷ്പം പോലെ പുറത്ത് വരുന്നത് മാത്രമല്ല ആ കുരുക്ക് സിപിഎമ്മിന്റെ കഴുത്തിനിട്ട് മുറുക്കുകയാണ് കുഴല്‍നാടന്‍. എക്സാലോജിക്കും വീണയുമാണ് കുഴല്‍നാടന്റെ ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയില്‍ വാലറ്റത്ത് വീണയും എക്സാലോജിക്കും വരുന്നതിലെ വസ്തുത അത് പുറത്ത് വരണം. കുഴല്‍നാടന്‍ ചോദിച്ചിരിക്കുന്നത് വീണയുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചല്ല. നടക്കുന്ന തട്ടിപ്പുകളെ കുറിച്ചാണ്. അതിന് ഉത്തരം കിട്ടണം. അഴിമതി ഇല്ലെങ്കില്‍ വീണ വാ തുറക്കാത്തത് എന്താണ്. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തിനാണ്. എല്ലാം പാര്‍ട്ടി പറയുമെന്ന് റിയാസ് കൈയ്യൊഴിയുന്നത് എന്തിനാണ്. ഇതിനെല്ലാമുള്ള ഉത്തരം ജനങ്ങള്‍ക്ക് അറിയണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (1 hour ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (1 hour ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (4 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (4 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (4 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (4 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (5 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (6 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (6 hours ago)

Malayali Vartha Recommends