സിപിഎമ്മിൻ്റെ മുസ്ലിം പ്രേമത്തിൻ്റെ യഥാർത്ഥ കാരണം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷ സംരക്ഷണം നടത്താനുള്ള വെമ്പൽ കൊണ്ടൊന്നുമല്ല; അങ്ങനെ ചെയ്ത ചരിത്രം ലോക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ എങ്ങുമില്ല; പിന്നെ കേരളത്തിൽ മാത്രം എന്താണ് ഈ പ്രേമത്തിന് അടിസ്ഥാനം; സഹകരണ മേഖലയും ശരീഅത്ത് നിയമം കൈകോർക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ശാസ്ത്രമാണ് ഇതിന് പിന്നിൽ; തുറന്നടിച്ച് സന്ദീപ് വാചസ്പതി
സിപിഎമ്മിൻ്റെ മുസ്ലിം പ്രേമത്തിൻ്റെ യഥാർത്ഥ കാരണം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷ സംരക്ഷണം നടത്താനുള്ള വെമ്പൽ കൊണ്ടൊന്നുമല്ല. അങ്ങനെ ചെയ്ത ചരിത്രം ലോക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ എങ്ങുമില്ലതാനും. പിന്നെ കേരളത്തിൽ മാത്രം എന്താണ് ഈ പ്രേമത്തിന് അടിസ്ഥാനം. സഹകരണ മേഖലയും ശരീഅത്ത് നിയമം കൈകോർക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ശാസ്ത്രമാണ് ഇതിന് പിന്നിൽ. തുറന്നടിച്ച് സന്ദീപ് വാചസ്പതി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സിപിഎമ്മിൻ്റെ മുസ്ലിം പ്രേമത്തിൻ്റെ യഥാർത്ഥ കാരണം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ന്യൂനപക്ഷ സംരക്ഷണം നടത്താനുള്ള വെമ്പൽ കൊണ്ടൊന്നുമല്ല. അങ്ങനെ ചെയ്ത ചരിത്രം ലോക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ എങ്ങുമില്ലതാനും. പിന്നെ കേരളത്തിൽ മാത്രം എന്താണ് ഈ പ്രേമത്തിന് അടിസ്ഥാനം. സഹകരണ മേഖലയും ശരീഅത്ത് നിയമം കൈകോർക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ശാസ്ത്രമാണ് ഇതിന് പിന്നിൽ.
ശരീഅത്ത് നിയമ പ്രകാരം ഇസ്ലാമിന് പലിശ ഹറാമാണ്. അതിനാൽ ' ശരിയ' പിന്തുടരുന്നവർ അവരുടെ നിക്ഷേപങ്ങൾക്ക് പലിശ വാങ്ങാറില്ല. എന്നാൽ ബാങ്കിംഗ് നിയമം അനുസരിച്ച് നിക്ഷേപങ്ങൾക്ക് പലിശ നൽകുകയും വേണം. ഇതോടെ ബാങ്ക് നൽകുന്ന പലിശ കടലാസിൽ മാത്രമായി ഒതുങ്ങും. മറ്റൊരുതരത്തിൽ പറഞ്ഞാൽ ബാങ്ക് നൽകുന്ന പലിശ ഡയറക്ടർ ബോർഡ് അംഗങ്ങളുടേയും അവരെ നിയമിച്ചവരുടെയും കീശയിലേക്ക് എത്തും.
അപ്പോ ഇക്കണ്ട കോടികൾ ഒക്കെ നമ്മുടെ 'സഹകരണ'ത്തിൽ ആയാൽ എന്താ കുഴപ്പം? ഈ ചിന്തയാണ് കേരളത്തിലെ അവിശുദ്ധ കൂട്ടുകെട്ടിന് അടിസ്ഥാനം.ഇത്തരം നിക്ഷേപകർക്ക് 'വേണ്ട സൗകര്യങ്ങൾ ' ഒരുക്കി കൊടുക്കുക എന്നതായി ഓരോ സഹകാരിയുടെയും ലക്ഷ്യം. അല്ലായെങ്കിൽ അതിന് കഴിവുള്ളവർ മാത്രം സഹകാരി മേലാളന്മാരായി. അതോടെ മറ്റ് ബാങ്കുകളിൽ സ്വീകരിക്കാത്ത, ഉറവിടം വെളിപ്പെടുത്താൻ സാധിക്കാത്ത നിക്ഷേപങ്ങളുടെ സുരക്ഷിത സ്ഥാനമായി നമ്മുടെ സഹകരണ ബാങ്കുകൾ മാറി.
കള്ളക്കടത്ത്, മയക്കു മരുന്ന്, ആയുധ വ്യാപാരം, മനുഷ്യക്കടത്ത്, അനധികൃത ഭൂമി കച്ചവടം തുടങ്ങി ഏത് രീതിയിൽ സമ്പാദിച്ച പണത്തിനും സഹകരണ മേഖല അഭയം നൽകാൻ തുടങ്ങിയതോടെയാണ് സാധാരണക്കാരൻ്റെ അത്താണിയിൽ ശത കോടികളുടെ കിലുക്കം കേൾക്കാൻ തുടങ്ങിയത്. അതോടെ പാവങ്ങളുടെ ആശ്രയം എന്ന പേരും സഹകരണ മേഖലയ്ക്ക് നഷ്ടമായി. രാജ്യവിരുദ്ധ ശക്തികളുടെ പണത്തിന് മുകളിൽ ഇ.ഡി വട്ടമിട്ട് പറക്കാനും തുടങ്ങി. അതായത് ഇപ്പോൾ സഹകരണ മേഖലയിൽ നടക്കുന്ന എല്ലാ കേന്ദ്ര ഇടപെടലുകളും സിപിഎം നേതാക്കളുടെ രാഷ്ട്രീയ - സാമ്പത്തിക അത്യാർത്തി മൂലമുള്ളതാണെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha