കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു... അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എലിക്കുളം തമ്പലക്കാട് റോഡില്‍ ചപ്പാത്ത് ജഗ്ഷനില്‍ അമോണിയ കയറ്റി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. അമോണിയ തോട്ടിലേയ്ക്ക് വീണ് മീനുകള്‍ ചത്തുപൊന്തി. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. വാഹനം ക്രൈയിന്‍ ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകള്‍ സമീപത്തുള്ളതിനാല്‍ സാധിച്ചില്ല.
ട്രാന്‍സ്‌ഫോര്‍മറിന് സമീപമാണ് വാഹനം മറിഞ്ഞിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം തലകീഴായിട്ടാണ് മറിഞ്ഞത്. മഞ്ചക്കുഴി തോടിന് സമീപം കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നും,ആരും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും എങ്കിലും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയില്‍ പെട്ടാല്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ ശുദ്ധീകരിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍.
"
https://www.facebook.com/Malayalivartha


























