നടുറോഡിലെ അക്രമ വിവരം വിളിച്ചറിയിച്ച യുവാവിന് പൊലീസിൽ നിന്ന് നേരിടേണ്ടിവന്നത് കൊടിയ പീഡനം

തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. ആ വിവരമറിഞ്ഞത് എന്തെങ്കിലും അക്രമത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ പോലും പേടി തോന്നുമെന്നതാണ് സത്യാവസ്ഥ . തിരുവനന്തപുരത്ത് നടുറോഡിലെ അക്രമ വിവരം വിളിച്ചറിയിച്ച യുവാവിന് പൊലീസിൽ നിന്ന് നേരിടേണ്ടിവന്നത് കൊടിയ പീഡനമാണ്.നടുറോഡിലെ അതിക്രമം ചൂണ്ടിക്കാട്ടിയതിനാണ് പോലീസ് മർദനം .
നീയും കഞ്ചാവാണോ എന്നും ചോദ്യം ചോദിച്ചു യുവാവിന്റെ തല പൊലീസ് ജീപ്പിന്‍റെ ബോണറ്റിലിടിപ്പിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത് . ദുരനുഭവം കൊല്ലം സ്വദേശി സാനിഷിനാണ് ഉണ്ടായിരിക്കുന്നത് . മർദിച്ചത് വഞ്ചിയൂർ സ്റ്റേഷനിലെ പോലീസുകാരൻ എന്നാണ് പരാതി .ആ വഞ്ചിയൂർ സ്‌റ്റേഷനിലെ പോലീസുകാർ ക്രൂരമായി മർദിച്ചതായി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായ കൊല്ലം കൊട്ടിയം സ്വദേശി സാനിഷ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയും ചെയ്തു .
ഇയാളെ പോലീസ് മർദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നു. പരാതിയിൽ ശംഖുംമുഖം അസി.കമ്മിഷണർ അന്വേഷണം തുടങ്ങി .കഴുത്തിന് കുത്തിപ്പിടിച്ച് പോലീസ് ജീപ്പിന്റെ ബോണറ്റിൽ തലയിടിപ്പിക്കുകയും മുഖത്ത് കൈവീശി അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. തിങ്കളാഴ്ച രാത്രി വഞ്ചിയൂർ കവറടി ജങ്‌ഷനിലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha


























