കരുവന്നൂർ കേസിൽ നിർണായക നീക്കം; റബ്കൊ എം ഡി രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി

കരുവന്നൂർ കേസിൽ നിർണായക നീക്കം. റബ്കൊ എം ഡി രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇ ഡി ഓഫീസിലാണ് പി വി ഹരിദാസൻ ചോദ്യം ചെയ്യലിനായി ഹാജരായത്. രണ്ടാം ദിവസവും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.
ബാങ്കും റബ്കോയും തമ്മിൽ നടത്തിയ ഇടപാടുകളിലെ വ്യക്തതക്കായാണ് വിളിച്ചുവരുത്തിയത്. റബ്കോയിക്ക് കരുവന്നൂർ ബാങ്ക് ചില വായ്പകളും അനുവദിച്ചിരുന്നു. ഇതെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട് .കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റബ്കോ എംഡി ഹരിദാസന്‍ നമ്പ്യാരെ ഇഡി ഇന്നലെ ചോദ്യംചെയ്തിരുന്നു.
റബ്കോയും കരുവന്നൂര്‍ ബാങ്കും തമ്മിലുള്ള സാമ്പത്തിക ഇടപാടകളുടെ പത്ത് വര്‍ഷത്തെ രേഖകളുമായി ഹാജരാകാനാണ് ഇഡി നിര്‍ദേശം നൽകിയത്. സഹകരണ റജിസ്ട്രാര്‍ ടിവി സുഭാഷ് ഐഎഎസും ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവും. ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുഭാഷ് എത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha


























