നിയമം എല്ലാവര്‍ക്കും ബാധകമാണ്... സീറ്റ് ബെല്‍റ്റ് ഇടാതെ പോലീസ് യാത്ര ചെയ്തത് ചോദ്യം ചെയ്ത് പൊലീസ് വാഹനം തടഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സീറ്റ് ബെല്‍റ്റ് ഇടാതെ പോലീസ് യാത്ര ചെയ്തത് ചോദ്യം ചെയ്ത് പൊലീസ് വാഹനം തടഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഫായിസ്, സനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് യുവാക്കള്‍ പൊലീസ് വാഹനം തടഞ്ഞത്. പൊലീസിനെ ഭീഷണിപ്പെടുത്തുകയും, വാഹനം തടയുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
യുവാക്കള്‍ ഹെല്‍മറ്റിടാതെ യാത്ര ചെയ്തിരുന്നു. ഇതിന് പൊലീസ് പിഴയിടുകയും ചെയ്തു. പിന്നാലെ തിരികെയെത്തിയ യുവാക്കള്‍ പൊലീസ് വാഹനം തടയുകയും, എന്തുകൊണ്ടാണ് സീറ്റ് ബെല്‍റ്റ് ഇടാത്തതെന്നും നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് പറയുകയും ചെയ്തു.
എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ യുവാക്കള്‍ക്ക് നേരെ തിരിഞ്ഞു. ഇതോടെ യുവാക്കള്‍ക്ക് പിന്തുണയുമായി നാട്ടുകാരുമെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha


























