പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിക്ക് 111 വര്‍ഷം കഠിന തടവ് വിധിച്ച് പോക്‌സോ കോടതി

പൂജ പഠിക്കാനെത്തിയ പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരിക്ക് 111 വര്‍ഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൂച്ചാക്കല്‍ വൈറ്റിലശേരി വീട്ടില്‍ രാജേഷിനെയാണ് (42)ചേര്‍ത്തല അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി കെ.എം.വാണി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അധിക തടവും അനുഭവിക്കേണ്ടി വരും.
2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തൈക്കാട്ടുശേരി മണപ്പുറത്തിന് സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു രാജേഷ്. രാജേഷിന്റെ അടുക്കല്‍ ശാന്തിപ്പണി പഠിക്കാന്‍ വന്ന കുട്ടിക്ക് നേരെ ശാന്തിമഠത്തില്‍ വച്ച് രാത്രിയില്‍ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിറ്റേ ദിവസം പുലര്‍ച്ചെ പൂജയുണ്ടെന്നും അതില്‍ സഹായിക്കണമെന്നും പറഞ്ഞ് പ്രതി കുട്ടിയുടെ അച്ഛനില്‍ നിന്ന് അനുവാദം വാങ്ങി കുട്ടിയെയും മറ്റൊരു ആറുവയസുകാരനെയും ശാന്തി മഠത്തില്‍ താമസിപ്പിച്ചു. ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോഴാണ് തന്നെ നഗ്‌നനാക്കിയതും ലൈംഗികാതിക്രമം നടത്തുന്നതും കട്ടി മനസിലാക്കിയത്. എതിര്‍ത്തപ്പോള്‍ കുട്ടിയുടെ നെഞ്ചില്‍ അടിക്കുകയും ചുണ്ടില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ആറു വയസുകാരനെ മൂത്രമൊഴിപ്പിച്ച കിടത്താനായി ആ കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് കരഞ്ഞു കൊണ്ടിരുന്ന ബാലനെ കണ്ടത്. തുടര്‍ന്ന് വീട്ടില്‍ എത്തിക്കുകയായിരുന്നു. ഇടയ്ക്ക് ഉറക്കമുണര്‍ന്നപ്പോള്‍ പ്രതി നഗ്‌നനായി നില്‍ക്കുന്നത് കണ്ട ആറുവയസുകാരന്റെ മൊഴിയാണ് കേസില്‍ നിര്‍ണായക തെളിവായത്.
പൂച്ചാക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ അജയ് മോഹന്‍, അജി ജി. നാഥ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണന്‍, എ.എസ്.ഐ. സുനില്‍,സി.പി.ഒ നിത്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി. ബീന ഹാജരായി.
https://www.facebook.com/Malayalivartha


























