ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാദ്ധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിന് ശുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷമാണ്. അല്ലാതെ ഭരണപക്ഷമല്ല, ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്ക് തുള്ളല്‍ എന്ന രീതിയാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ ചിലര്‍ വരുമ്പോള്‍ വലിയ മാദ്ധ്യമങ്ങളെ മറികടക്കാനുള്ള മത്സരത്തിന് ശുദ്ധനായി നടക്കുന്ന മന്ത്രിയെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കേണ്ടതില്ലല്ലോ. കള്ളവാര്‍ത്തയ്ക്ക് പരമാവധി പ്രചാരണം കൊടുക്കാന്‍ ശ്രമിച്ചു. തിരുത്തു കൊടുക്കുന്നത് എങ്ങനെയാണ്. വീഴ്ച തുറന്ന് സമ്മതിക്കാന്‍ മാദ്ധ്യമങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ല. മാദ്ധ്യമങ്ങള്‍ തമ്മിലെ മത്സരത്തിന് ശുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നില്‍ക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമയ്ക്കാന്‍ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകള്‍ക്കെല്ലാം അതില്‍ പങ്കുണ്ടെന്നാണ് മനസിലാകുന്നത്,? അവര്‍ അവിടേക്ക് എത്താന്‍ മറ്റാരെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചോയെന്നാണ് അറിയാനുള്ളത്. ഈ രീതിയിലാണോ പോകേണ്ടതെന്ന് സ്വയം വിമര്‍ശനപരമായി കാണണം. ഇത് സര്‍ക്കാരിനെ താറടിക്കുന്നത് മാത്രമല്ല. ഇത് നാടിനെയാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























