കേരള രാജ്ഭവനില്‍ 2023 ഒക്ടോബര്‍ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനം... ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും

കേരള രാജ്ഭവനില്‍ 2023 ഒക്ടോബര്‍ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനം... ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും
ഒക്ടോബര്‍ 20-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്കാണ് രാജ്ഭവനില്‍ വിദ്യാരംഭത്തിന് അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2721100.
നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. കേരളത്തില്‍ വിജയദശമി ദിനമാണ് വിദ്യാരംഭം ആയി ആചരിക്കപ്പെടുന്നത്. കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിവസമാണ്. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്.
'ദശരാത്രി'കളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. വടക്ക്, തെക്ക് സംസ്ഥാനങ്ങളില്‍, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേല്‍ ശ്രീരാമന്‍ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണിത്.
"
https://www.facebook.com/Malayalivartha


























