Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

 സംസ്ഥാനത്ത് നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍.... പൊതുപരിപാടികള്‍, വിവാഹങ്ങള്‍, യോഗങ്ങള്‍ എന്നിവ നടത്തണമെങ്കില്‍ മാലിന്യ സംസ്‌കരണത്തിനുള്ള ഫീസ് അടയ്ക്കണം, പരിപാടിക്ക് മൂന്നു ദിവസം മുമ്പ് കാര്യവിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം

13 OCTOBER 2023 06:51 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍.... പൊതുപരിപാടികള്‍, വിവാഹങ്ങള്‍, യോഗങ്ങള്‍ എന്നിവ നടത്തണമെങ്കില്‍ മാലിന്യ സംസ്‌കരണത്തിനുള്ള ഫീസ് അടയ്ക്കണം, പരിപാടിക്ക് മൂന്നു ദിവസം മുമ്പ് കാര്യവിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം

ഫീസ് നിരക്ക് തദ്ദേശ സ്ഥാപനം തീരുമാനിക്കും. തദ്ദേശ സ്ഥാപനം ചുമതലപ്പെടുത്തിയ ഏജന്‍സി മാലിന്യം ശേഖരിക്കും. ഇത് മാലിന്യസംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് കമ്പോസ്റ്റാക്കും.

വലിയ മാലിന്യ ഉല്പാദകരുടെ നിയമലംഘനം പിടികൂടാന്‍ ഈമാസം പരിശോധന നടത്തും. ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലാവും പരിശോധന.

പന്നി ഫാമിന്റെ മറവില്‍ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ നടപടി. മാലിന്യത്തില്‍ നിന്നു സമ്പത്ത് എന്ന ആശയത്തില്‍ സ്വകാര്യ പങ്കാളിത്തതോടെ വ്യവസായ വകുപ്പുമായി സഹകരിച്ച് പ്രത്യേക പരിപാടി. 1000 കോടിരൂപ ഒരുവര്‍ഷം സ്വരൂപിക്കലാണ് ലക്ഷ്യമിടുന്നത്.

അതേസമയം ജൈവമാലിന്യം വീടുകളിലുള്‍പ്പെടെ ഉറവിടത്തില്‍ സംസ്‌കരിക്കുകയും അജൈവമാലിന്യം ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുന്നത് നിര്‍ബന്ധമാക്കുകയും ചെയ്യും. ജൈവമാലിന്യം അവിടെത്തന്നെ സംസ്‌കരിച്ച് കമ്പോസ്റ്റാക്കാന്‍ എല്ലാവീട്ടിലും കിച്ചണ്‍ ബിന്‍ നല്‍കും.

നവംബറിന് ശേഷം മാലിന്യം പൊതുസ്ഥലത്തും ജലാശയങ്ങളിലും തള്ളിയാല്‍ പിഴ ചുമത്തും.അജൈവ മാലിന്യങ്ങള്‍ തരംതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും നവംബറിനകം ചെറു സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കും. നഗരങ്ങളിലെ പ്രധാന റോഡുകളില്‍ 500 മീറ്റര്‍ ഇടവിട്ട് ബിന്നുകള്‍ വയ്ക്കും. അങ്കണവാടികള്‍ ഒഴികെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ബിന്നുകള്‍ വച്ച് സംഭരണം ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ അജൈവമാലിന്യങ്ങള്‍ യൂസര്‍ ഫീ നല്‍കി ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം.

തദ്ദേശസ്ഥാപനം ശേഖരിക്കുന്ന അജൈവ മാലിന്യം അതതു ദിവസം സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ വാഹനസൗകര്യം ഉറപ്പാക്കും. ഇതില്‍ വൃത്തിയുള്ളവ ക്ലീന്‍ കേരള കമ്പനി വഴി റീസൈക്കിളിംഗ് ഏജന്‍സികള്‍ക്ക് വില്‍ക്കും. മറ്റുള്ളവ റോഡ് നിര്‍മ്മാണത്തിന് ഉള്‍പ്പെടെ ഉപയോഗിക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends