സംസ്ഥാന തലസ്ഥാനത്ത് മൈനര്‍ പെണ്‍കുട്ടികളെയക്കെം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് പെണ്‍വാണിഭം... സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി പരസ്യം ചെയ്ത സംഘത്തെ സൈബര്‍ പോലീസ് പിടികൂടിയ കേസ്, 15 പ്രതികളില്‍ 2 പ്രതികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

സംസ്ഥാന തലസ്ഥാനത്ത് മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ച് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് പെണ്‍വാണിഭം നടത്തിയ കേസില്‍ പിടിയിലായ 15 പ്രതികളില്‍ 2 പ്രതികള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി പരസ്യം ചെയ്ത സംഘത്തെ സൈബര്‍ പോലീസ് പിടികൂടിയ കേസിലാണ് കോടതി ഉത്തരവ്.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ജാമ്യത്തിലിറങ്ങി മുങ്ങിയ പതിനാലാം പ്രതി അലിഫ് , പതിനഞ്ചാം പ്രതി പീറ്റര്‍ ഷാനോ എന്നിവരെ അറസ്റ്റ് ചെയ്യാനും ഇവരുടെ ജാമ്യക്കാര്‍ക്ക് നോട്ടീസയക്കാനും എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവ്. വരുന്ന 26 നകം പ്രതികളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സിറ്റി സൈബര്‍ പോലീസ് ഡി വൈ എസ് പി യോട് കോടതി ഉത്തരവിട്ടു.
ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് സെക്സ് റാക്കറ്റ് സംഘം ഇരകളെ ആകര്‍ഷിച്ചത്. സംഘാംഗങ്ങളായ നാല് സ്ത്രീകളടക്കം 15 പേരെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഗീത എന്ന പ്രസന്ന (51), പിങ്കി എന്ന നയന (28), പ്രദീപ് (38), അജിത്ത് (53), തിലകന്‍ (38), അനീഷ്. എസ് എന്ന സാജു. എസ് (33), ജെയ്സണ്‍ (31) , വിപിന്‍.സി (31) , ശ്രീജിത്ത് (26), നിയാസ് (30), ഷമീര്‍ (30), സജീന. ജെ (33), ബിന്ദു. എസ് (44). അലിഫ് , പീറ്റര്‍ ഷാനോ എന്നിവരാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ 1 മുതല്‍ 15 വരെയുള്ള പ്രതികള്‍.
2016 മെയ് 26 വ്യാഴാഴ്ചയാണ് സംഭവം പിടികൂടിയത്. ( ംംം.ഹീരമിീേ.ശി )ലൊക്കാന്റോ എന്ന വെബ്സൈറ്റ് വഴിയാണ് പ്രധാനമായും ഇടപാടുകള്‍ നടത്തിയത്. ഇവരുടെ റാക്കറ്റില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും സംഘം ഉപയോഗിച്ചിരുന്നു.
പ്രതികളെ പിടികൂടിയത് ഇപ്രകാരമാണ്:
വെബ്സൈറ്റില്‍ പ്രതികള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ക്ലയിന്റ് എന്ന വ്യാജേന പോലീസ് വിളിച്ചു. പ്രതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുണ്ടെന്ന വിവരമറിയിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുണ്ടെന്നും ഇടപാടുകാര്‍ക്ക് വിലപേശല്‍ തുക ലഭ്യമാക്കുകയും ചെയ്തു. കുട്ടികളെ അവര്‍ വെളിപ്പെടുത്തിയ സ്ഥലത്ത് നിന്ന് തിരഞ്ഞെടുക്കാം. വളരെ ചെറിയ തലങ്ങള്‍ ഒരു ലക്ഷം രൂപയ്ക്ക് ആണ്. രൂപവും പ്രായവും അനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും പ്രതികള്‍ അറിയിച്ചു. അവര്‍ സൂചിപ്പിച്ച സ്ഥലത്ത് എത്താന്‍ പോലീസ് സമ്മതിച്ചു.
ഇടപാടുകാരെന്ന വ്യാജേന എത്തിയ പോലീസിനോട് പെണ്‍കുട്ടികളെ ഏജന്റുമാര്‍ മുഖേന തിരുവനന്തപുരത്തെ അപ്പാര്‍ട്ട്മെന്റില്‍ എത്തിക്കുമെന്ന് പറഞ്ഞു. പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്ന് 'ഉപഭോക്താക്കളെ' അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ആസൂത്രിത നീക്കത്തിലൂടെ പ്രതികളെ കുടുക്കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370 (1) ഭീഷണികള്‍ പ്രയോഗിച്ചു കൊണ്ട് ആള്‍വാണിഭം നടത്തല്‍) , 370 (2) (ബലം പ്രയോഗിച്ചു കൊണ്ടോ മറ്റ് സമ്മര്‍ദ്ദ രീതി പ്രയോഗിച്ചു കൊണ്ടോ ഉള്ള ആള്‍ വാണിഭം), (3) ( തട്ടിക്കൊണ്ടു പോയുള്ള ആള്‍ വാണിഭം) , 34 (കൂട്ടായ്മ) , വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 67 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha


























