കരുതിക്കൂട്ടിയുള്ള നിഷ്ഠൂര കൃത്യം ..... വര്‍ക്കല അയിരൂര്‍ ഷാലു കൊലക്കേസ്... പ്രതി മാതൃസഹോദരന്‍ ചെമ്മരുതി സ്വദേശി ഇങ്കി അനില്‍ എന്ന അനിലിന് ജീവപര്യന്തം കഠിന തടവും (17.21 ലക്ഷം) പതിനേഴു ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറു രൂപ പിഴയും....

ആറും എട്ടും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് തലയിലും കഴുത്തിലും തുരുതുരാ വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ വര്‍ക്കല അയിരൂര്‍ ഷാലു കൊലക്കേസില്‍ പ്രതി മാതൃസഹോദരന്‍ ചെമ്മരുതി സ്വദേശി ഇങ്കി അനില്‍ എന്ന അനിലിന് ജീവപര്യന്തം കഠിന തടവും (17.21 ലക്ഷം) പതിനേഴു ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറു രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മരണം വരെയുള്ള കഠിന തടവെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി വിധി പ്രസ്താവിച്ചത്.
കരുതിക്കൂട്ടിയുള്ള നിഷ്ഠൂര കൃത്യം ചെയ്ത പ്രതി യാതൊരു ദയക്കും അര്‍ഹനല്ലെന്ന് വിധിന്യായത്തില്‍ ജഡ്ജി പ്രസുന്‍ മോഹന്‍ വ്യക്തമാക്കി.
പിഴ തുകയില്‍ 7.5 ലക്ഷം വീതം ഷാലുവിന്റെ 2 മൈനര്‍ മക്കള്‍ക്ക് നല്‍കണം. 2 ലക്ഷം രൂപ ഷാലുവിന്റെ ഭര്‍ത്താവ് സജീവിനും നല്‍കണം.
കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്നും കുട്ടികള്‍ക്ക് ഭാവി നന്മക്കായി മതിയായ തുക സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. പ്രസ് ജീവനക്കാരിയായ ഷാലു വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞ് വരുന്ന വഴിയില്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയും ആസൂത്രണത്തോടെയും തയ്യാറെടുപ്പോടെയും ആയുധവും കൊണ്ട് വഴിയില്‍ കാത്ത് നിന്ന് ഷാലുവിന്റെ
തലയിലും കഴുത്തിലും തുരുതുരാ വെട്ടി ക്രൂരമായും മൃഗീയമായും കൊലപ്പെടുത്തിയ സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചതാണെന്നും ആകയാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാറിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉയര്‍ന്ന ശിക്ഷ വിധിച്ചത്.
വെട്ടേറ്റു പിടഞ്ഞ നിസ്സഹായായ ഷാലുവിനെ രക്ഷപ്പെടുത്താന്‍ ആരെയും അനുവദിക്കാതെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി അകറ്റിയ മൃഗീയ കൊലപാതകമാണെന്നും കോടതി വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രതി അനവധി ക്രൈം കേസുകളിലുള്‍പ്പെട്ടയാളാണെന്ന പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്നതായും കോടതി വിധിന്യായത്തില്‍ പറയുന്നു. സാക്ഷി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതിക്കെതിരെ കേസുണ്ട്. ശിക്ഷ നടപ്പിലാക്കാന്‍ ശിക്ഷാ വാറണ്ട് പ്രകാരം പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
വിചാരണ കോടതി ജഡ്ജി പ്രസുന്‍ മോഹന്‍ വിചാരണ ഘട്ടത്തില്‍ പ്രതിയുടെ രണ്ടാം ജാമ്യഹര്‍ജിയും തള്ളിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു.
സാക്ഷി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കേസ് എടുത്ത സാഹചര്യത്തിലാണ് ജാമ്യം നിരസിച്ചത്. 2022 ഏപ്രില്‍ 28 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിയും കൊല്ലപ്പെട്ട ഷാലുവിന്റെ മാതൃസഹോദരനുമായ ഇങ്കി അനില്‍ എന്ന അനിലിനാണ് ജാമ്യം നിഷേധിച്ചത്.
ആദ്യ ജാമ്യഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്റ്റില്‍ തള്ളിയിരുന്നു. തുടര്‍ന്ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷം വീണ്ടും ജാമ്യത്തിന് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. പ്രതി ഈ കേസ് കൂടാതെ 2014 ലും 2020 ലും 2021 ലും അയിരൂരില്‍ ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിച്ച കേസുകളില്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha


























