അരൂരില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു...

അരൂരില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു.... ചന്തിരൂര്‍ അണ്ടിശ്ശേരി ചാക്കോ (വാവച്ചന്‍-63) ആണ് മരിച്ചത്. ജോലിക്കിടെ കാല്‍ വഴുതി വീഴുകയായിരിന്നു. ഇന്നലെ രാവിലെ 9.30 മണിയോടെ നാല്‍പ്പത്തെണ്ണീശ്വരത്തുള്ള ജോലി സ്ഥലത്ത് വച്ചാണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന്റെ സണ്‍ സൈഡ് വാര്‍ക്കുന്നതിനിടെ ചാക്കോ കാല്‍ തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് ചാക്കോ വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥത്തു വച്ച് തന്നെ മരിച്ചു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം അരൂര്‍ സെന്റ് അഗസ്റ്റിന്‍ സെമിത്തേരി പള്ളിയില്‍ സംസ്‌ക്കാരം നടത്തി. ഭാര്യ: മോളി. മക്കള്‍: ജോഷി, ജോബി. മരഴമകള്‍. ഷിനി.
"
https://www.facebook.com/Malayalivartha


























